Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്നികളെ കുളിപ്പിക്കുന്നതും പമ്പ് ഉപയോഗിച്ച് മാലിന്യം തള്ളുന്നതും കുടിവെള്ള ശ്രോതസ്സായ കരമനയാറ്റിൽ; അയൽക്കാരുടെ എതിർപ്പ് കടുത്തപ്പോൾ പന്നി വളർത്തൽ അവസാനിപ്പിച്ചത് ഏഴിൽ രണ്ട് വീട്ടുകാർ മാത്രം; ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചതിന് പിന്നാലെയുള്ള പ്രതിഷേധവും കാണാതെ അഞ്ച് വീട്ടുകാർ; തിരുവനന്തപുരത്ത് ഒരു ഗ്രാമം മുഴുവൻ പകർച്ചവ്യാധി ഭീഷണിയിൽ

പന്നികളെ കുളിപ്പിക്കുന്നതും പമ്പ് ഉപയോഗിച്ച് മാലിന്യം തള്ളുന്നതും കുടിവെള്ള ശ്രോതസ്സായ കരമനയാറ്റിൽ; അയൽക്കാരുടെ എതിർപ്പ് കടുത്തപ്പോൾ പന്നി വളർത്തൽ അവസാനിപ്പിച്ചത് ഏഴിൽ രണ്ട് വീട്ടുകാർ മാത്രം; ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചതിന് പിന്നാലെയുള്ള പ്രതിഷേധവും കാണാതെ അഞ്ച് വീട്ടുകാർ; തിരുവനന്തപുരത്ത് ഒരു ഗ്രാമം മുഴുവൻ പകർച്ചവ്യാധി ഭീഷണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള പന്നി വളർത്തലിനെത്തുടർന്ന് ഒരു ഗ്രാമം മുഴുവൻ പകർച്ചവ്യാധി ഭീഷണിയിൽ. തിരുവനന്തപുരം വെള്ളനാട്ടിലെ കണ്ടമൂല പ്രദേശത്തുള്ളവരാണ് പരിസരവാസികളായ അഞ്ച് വീട്ടുകാരുടെ അനധികൃത പന്നി വളർത്തൽ കാരണം ദുരിതമനുഭവിക്കുന്നത്. പഞ്ചായത്തിന്റെ അനുമതി കൂടാതെ് പ്രവർത്തിച്ച് പോരുന്ന ഈ കേന്ദ്രങ്ങൾ നാട്ടുകാരുടെ എതിർപ്പിനെ വക വെയ്ക്കാതെ പൊതുസ്ഥലങ്ങളിലും കരമനയാറ്റിലും പന്നികളുടെ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്. പ്രദേശവാസികളുടെ പ്രധാന ജലസ്രോതസായ കരമനയാറ്റിലാണ് പന്നികളെ കുളിപ്പിക്കുന്ന മാലിന്യങ്ങളും അവയെ വളർത്തുന്ന കൂടുകളും വൃത്തിയാക്കിയതിന് ശേഷമുള്ള മലിനജലവും ഒഴുക്കി വിടുന്നത്.

വീട്ടിൽ തന്നെ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനങ്ങൾ ഒന്നും തന്നെ ഇവർക്കില്ല. പകരം ഇതെല്ലാം പമ്പുകളുപയോഗിച്ച് ആറ്റിലേക്ക് നിക്ഷേപിക്കുകയാണ് ഇവർ ചെയ്യുന്നത്. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രദേശവാസികൾ എല്ലാം തന്നെ കരമനയാറ്റിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പക്ഷെ ഇപ്പോൾ ഇവിടെ നിന്നും വെള്ളമെടുക്കാൻ പറ്റാത്ത അവസഥയാണ്. ഈ വെള്ളമുപയോഗിച്ച് കുളിക്കുന്നവർ് ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. കഴുകി ഇടുന്ന തുണികളിൽ മാലിന്യങ്ങൾ വന്നിരിക്കുന്നതും ഇവിടത്തുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

നേരത്തെ ഏഴ് വീടുകളിൽ പന്നി വളർത്തൽ ഉണ്ടായിരുന്നു. പക്ഷേ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ട് വീട്ടുകാർ അത് നിർത്തി. പക്ഷെ ബാക്കിയുള്ള അഞ്ച് വീട്ടുകാർ പ്രതിഷേധത്തെ വക വെയ്ക്കാതെ പന്നി വളർത്തൽ തുടർന്ന് കൊണ്ട് പോകുകയാണ്. മാലിന്യ സംസ്‌കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റുകളൊന്നും തന്നെ ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത്. ഇതിൽ നിന്നും വമിക്കുന്ന ദുർഗന്ധം കാരണം നാട്ടുകാർക്ക് ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഏകദേശം 114 പന്നികൾ ഈ അഞ്ച് വീടുകളിലുമായുണ്ട്. ഇവയെല്ലാം തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വളരുന്നത്.

വളരെ ചെറിയ പ്രദേശമായതിനാൽ ഇപ്പോഴത്തെ സാഹചര്യം ഇങ്ങനെ തുടരുന്നത് വരും കാലങ്ങളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. വൃദ്ധരായവരെയും അസുഖ ബാധിതരെയും പന്നി വളർത്തൽ നല്ല രീതിയിൽ ബാധിക്കുന്നുണ്ടെന്നാണ് ഇവിടത്തുകാർ പറയുന്നത്.തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞെങ്കിലും അവരുടെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പന്നി വളർത്തലിനെ എതിർക്കുന്നവരെ ഫാമുകളുടെ ഉടമസ്ഥർ സംഘം ചേർന്ന് ആക്രമിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോൾ ഇവിടെ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP