Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`നട്ടെല്ല് നിവർത്തി നെഞ്ച് വിരിച്ച് നിന്ന് പറയണം എന്റെ പൂർവ്വികർ ഇതിനല്ല സ്വാതന്ത്ര്യം വാങ്ങി തന്നത് എന്ന്`; ആരുടേയും വെറുപ്പ് സമ്പാദിക്കാൻ താൽപര്യമില്ലാത്തതിനാൽ യുവാക്കൾ ഒന്നും തുറന്ന് പറയുന്നില്ല; ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണവും മൗനം തന്നെ; ഇൻഫോസിസ് നാരായണമൂർത്തി മനസ്സ് തുറക്കുമ്പോൾ

`നട്ടെല്ല് നിവർത്തി നെഞ്ച് വിരിച്ച് നിന്ന് പറയണം എന്റെ പൂർവ്വികർ ഇതിനല്ല സ്വാതന്ത്ര്യം വാങ്ങി തന്നത് എന്ന്`; ആരുടേയും വെറുപ്പ് സമ്പാദിക്കാൻ താൽപര്യമില്ലാത്തതിനാൽ യുവാക്കൾ ഒന്നും തുറന്ന് പറയുന്നില്ല; ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണവും മൗനം തന്നെ; ഇൻഫോസിസ് നാരായണമൂർത്തി മനസ്സ് തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: എന്താണ് രാജ്യത്ത് നടക്കുന്നത് എന്ന് മനസ്സിലാക്കിയ ശേഷം ഇതിന് വേണ്ടിയല്ല എന്റെ പൂർവ്വികർ എനിക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറയാൻ രാജ്യത്തെ യുവാക്കൾ ധൈര്യം കാണിക്കുന്നില്ലെന്ന് ഇൻഫോസിസ് മുൻ മേധാവി എൻആർ നാരായണ മൂർത്തി. മറ്റുള്ളവർ ചെയ്യുന്നതിനെ അവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാൻ വിമർശിക്കേണ്ട സ്ഥലത്ത് പോലും വിമർശിക്കാത്തവരാണ് ഇന്ത്യക്കാരെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്നതിനെതിരെ യുവാക്കൾ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുംബൈ സെന്റ് സേവിയർസ് കോളേജിലെ ഒരു സെമിനാർ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തതാണ് ഇപ്പോൾ രാജ്യത്തിന്റെ അവസ്ഥയ്ക്ക് കാരണം എന്നാണ് അദ്ദേഹം പറയുന്നു. ഇൻഫോസിസിൽ വിശാൽ സിക്കയുമായുള്ള വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി കമ്പനിയുടെ ചില മൂല്യങ്ങൾ അതും കാലങ്ങളായി ഉയർത്തിപ്പിടിച്ചവ ചവറ്റ്ക്കുട്ടയിൽ എറിയപ്പെട്ടു എന്നായിരുന്നു. സിക്കയുടെ പേരെടുത്ത് പറയാതെയാണ് തന്റ കാലത്തിന് ശേഷം എങ്ങനെ ഇൻഫോസിസ് നയിക്കപ്പെട്ടു എന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചത്.

കമ്പനിയുടെ നടത്തിപ്പിന്റെ വിശദാശംങ്ങളെ താൻ കുറ്റം പറഞ്ഞിട്ടില്ലെന്നും 33 വർഷം നട്ട് നനച്ച കമ്പനി, അതിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ തുറന്ന് പറച്ചിലുകൾ സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞു. 2014ൽ സിഇഒ ആയിരുന്ന സിക്കയ്ക്ക് 55 ശതമാനമാണ് ശമ്പളവർധനവ് നൽകിയത്.സിഒഒ പവൻ റാവുവിന് 30 ശതമാനവും വർധിപ്പിച്ചു. സെക്യൂരിറ്റി ഗാർഡുകളോട് ഒരു ദിവസം ശമ്പളമില്ലാതെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടത് എല്ലാം തന്നെ മൂല്യങ്ങൾക്ക് എതിരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP