1 usd = 71.64 inr 1 gbp = 92.62 inr 1 eur = 78.14 inr 1 aed = 19.50 inr 1 sar = 19.09 inr 1 kwd = 233.91 inr

Feb / 2020
27
Thursday

മകൾ ദളിത് യുവാവിനെ പ്രണയിച്ചത് കടുത്ത പകയായി; പിൻതിരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞിട്ടും ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു; ആതിരയെ മൃഗവേട്ടക്കാരനായ രാജൻ കൊന്നത് കത്തി നെഞ്ചിൽ കുത്തിയിറക്കി; അരീക്കോട്ടെ ദുരഭിമാനക്കൊലക്കേസിന്റെ വിചാരണ നാളെ തുടങ്ങും

July 18, 2019 | 08:33 PM IST | Permalinkമകൾ ദളിത് യുവാവിനെ പ്രണയിച്ചത് കടുത്ത പകയായി; പിൻതിരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞിട്ടും ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു; ആതിരയെ മൃഗവേട്ടക്കാരനായ രാജൻ കൊന്നത് കത്തി നെഞ്ചിൽ കുത്തിയിറക്കി; അരീക്കോട്ടെ ദുരഭിമാനക്കൊലക്കേസിന്റെ വിചാരണ നാളെ തുടങ്ങും

ജംഷാദ് മലപ്പുറം

മലപ്പുറം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാൻ കഴിയാതെ സ്വന്തംമകളെ പിതാവ് കുത്തിക്കൊന്ന കേസിന്റെ വിചാരണ ജുലൈ 19ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കും.ഏറെ കോളിളക്കം സൃഷ്ടിച്ച അരീക്കോട് ആതിര വധക്കേസ് വിചാരണയാണ് ആരംഭിക്കുന്നത്. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലു മകൻ രാജൻ (43) ആണ് കേസിലെ പ്രതി. 2018 മാർച്ച് 22ന് വൈകീട്ട് 4.45നാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിര(21)യാണ് കൊല്ലപ്പെട്ടത്.

ആതിരയും ഹരിജൻ വിഭാഗത്തിൽപ്പെട്ട യുവാവും തമ്മിൽ പ്രണയിക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് പിതാവായ രാജൻ എതിർത്തെങ്കിലും പിന്മാറാൻ മകൾ തയ്യാറാകാത്തത് ദുരഭിമാന കൊലക്ക് വഴിയൊരുക്കുകയായിരുന്നു. കീഴുപറമ്പ് പൂവ്വത്തിക്കലിലെ വീട്ടിൽ വെച്ച് പ്രതി മകളെ കത്തി കൊണ്ട് അക്രമിക്കുകയായിരുന്നു. ഭയന്നോടിയ ആതിര അയൽവീട്ടിലെ അടുക്കളയിലെ സ്റ്റോർ റൂമിൽ ഒളിച്ചെങ്കിലും പിന്തുടർന്നെത്തിയ രാജൻ അവിടെവച്ചു തന്നെ കത്തി കൊണ്ടു കുത്തുകയായിരുന്നു. നാട്ടുകാരും അയൽവാസികളും ചേർന്ന് ആതിരയെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആതിര മരണപ്പെട്ടു.

അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മഞ്ചേരി സിഐ എൻ.ബി ഷൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 13ന് ആരംഭിക്കേണ്ടിയിരുന്ന വിചാരണ പ്രതിഭാഗം അഭിഭാഷകന്റെ പിന്മാറ്റം മൂലം മാറ്റിവെക്കുകയായിരുന്നു.
കേസിന്റെ വിചാരണ മാറ്റിവെക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് നേരത്തെ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത്. പ്രതിഭാഗം അഭിഭാഷകനായ എൻ സി ഫൈസൽ തനിക്ക് ശാരീരിക വിഷമതകളുണ്ടെന്നും വിചാരണ മാറ്റിവെക്കണമെന്നുമാണ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേസ് മെയ്‌ 14ന് തന്നെ വിചാരണക്കെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതിനാൽ മാറ്റിവെക്കുന്നതിന് കഴിയില്ലെന്ന് ജഡ്ജി എ വി നാരായണൻ അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് വക്കാലത്ത് ഒഴിയുന്നതായി കാണിച്ച് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനെ തുടർന്ന് കേസിലെ പ്രതിയായ അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലു മകൻ രാജൻ (43) തനിക്ക് മറ്റൊരു വക്കീലിനെ അനുവദിക്കണമെന്ന് കോടതിയോട് അപേക്ഷിച്ചു. മഞ്ചേരി സബ്ജയിലിൽ റിമാന്റിൽ കഴിയുന്ന രാജൻ ജയിൽ സൂപ്രണ്ട് മുഖേനയാണ് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

വിവാഹ തലേന്ന് മകളെ കൊല്ലാൻ പിതാവിനെ പ്രേരിപ്പിച്ചത് കടുത്ത ജാതീയ ചിന്തയെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21)യെയാണ് അച്ഛൻ രാജൻ കത്തി ഉപയോഗിച്ച് വയറ്റിൽകുത്തി കൊലപ്പെടുത്തിയത്. തിയ്യ വിഭാഗത്തിൽപെട്ട മകൾ സ്‌നേഹിച്ചതു താഴ്ന്ന ജാതിക്കാരനായത് പ്രതിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഭാര്യയും മറ്റുമക്കളും എല്ലാവരും വിവാഹത്തിന് അനുകൂല നിലപാടെടുത്തതോടെ പ്രതിയുടെ എതിർപ്പ് പരസ്യമാക്കിയില്ല. മഞ്ചേരി മെഡിക്കൽ കോളജിൽ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലിചെയ്തുവരുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയിൽ ജോലിചെയ്ത് വരുന്ന ബ്രിഗേഷിനെയാണ് സ്‌നേഹിച്ചിരുന്നത്. ബന്ധം പിതാവ് അംഗീകരിക്കാതിരുന്നതിനെ തുടർന്ന് ഇരുവരും രജിസ്റ്റർ മാരേജിനുവേണ്ടി രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്ന് അരീക്കോട് പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന മധ്യസ്ഥ ചർച്ചയിൽ ബന്ധുക്കളുടെയും മധ്യസ്ഥന്മാരുടെയും നിർബന്ധത്തിന് വഴങ്ങിയാണു ഗത്യന്തരമില്ലാതെ പ്രതി വിവാഹം നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചത്.

തുടർന്നു മകളെ പൂവത്തികണ്ടിയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്നാണു പ്രതി മകളെ കൊലപ്പെടുത്തിയത്. അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് വിശദമായി ചോദ്യംചെയ്തു. ചെറിയ തോതിൽ പ്രതി മാനസിക അസ്വസ്ത്യം കാണിച്ചിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിലാണു കൊലച്ചപാതകത്തിലേക്ക് നയിച്ചതെന്നു പ്രതിപൊലീസിന് മൊഴി നൽകി.പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. യുവതി സ്‌നേഹിച്ചിരുന്ന ബ്രിഗേഷിനെ ഉടൻ പൊലീസ് ചോദ്യംചെയ്തിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജൻ. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന തന്ത്രമാണ് മകളെ കുത്തി കൊല്ലുന്നതിലും അച്ചൻ പ്രയോഗിച്ചത് . ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായത്. കൊല നടത്തി ഭരിപ്രാന്തരായ നാട്ടുകാരോട് ആരും രക്ഷിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് പറയുകയും ചെയ്‌തെന്ന് ദൃസാക്ഷികൾ പറഞ്ഞു.വിവാഹം ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ ശേഷവും പ്രതി മകളെ പിന്തിരിപ്പിക്കാൻ പല ശ്രമങ്ങൾ നടത്തി. തുടർന്ന് കല്ല്യാണ വീട്ടിലേക്ക് വൈകുന്നേരം നാലുമണിയോടെ പ്രതി മദ്യപിച്ചെത്തുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വീട്ടുകാരോടും ബന്ധുക്കളോടും തട്ടികയറുകയും അതിരയെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തുകയും ചെയ്തു.

അക്രമം ഭയന്ന ആതിര അടുത്തുള്ള അബ്ദുൽ ലത്തീഫിന്റെ വീട്ടിലേക്ക് പ്രാണരക്ഷാർത്ഥം ഓടുകയും ഒരു റൂമിൽ കയറി ഒളിക്കുയും ചെയ്തു. എന്നാൽ ആതിരയെ പിന്തുടർന്ന അച്ചൻ വാതിൽ ചവിട്ടി പോളിച്ച് അകത്ത് കടക്കുകയും കയ്യിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു. ആതിരയെ ഉടൻതന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മെഡിക്കൽ കോളേക്കിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാൻ നവവരൻ ബ്രിഗേഷും ബന്ധുക്കളും എത്തിയിരുന്നു.അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മഞ്ചേരി സി ഐ എൻ ബി ഷൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കറുത്ത ചുരിദാറിൽ ചിരിച്ച മുഖവുമായി മഞ്ജു വാര്യർ; ഖദർ വേഷത്തിൽ പ്രസന്നവദനനായി സിദ്ദിഖ്; സായി കുമാറിനൊപ്പം കാറിലെത്തി ബിന്ദു പണിക്കർ; കേശു ഈ വീടിന്റെ നാഥൻ ലുക്കിൽ ദുഃഖ ഭാവത്തിൽ പ്രതി ദിലീപും; അങ്ങനെ വിവാഹ മോചനം നേടിയ കോടതി മുറിയിൽ ലേഡി സൂപ്പർ സ്റ്റാറും ദിലീപും വീണ്ടും കണ്ടു മുട്ടി; നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് ഇനി നക്ഷത്ര തിളക്കം; താരങ്ങൾ സാക്ഷിക്കൂട്ടിൽ കയറുമ്പോൾ നീതി പ്രതീക്ഷിച്ച് പീഡനത്തിന് ഇരയായ നടിയും
പെട്ടിയിൽ സൂക്ഷിക്കാതെ ആ പോക്കറ്റിൽ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താൻ കണ്ടോ എന്ന് ചോദ്യം; പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്സ് എന്നു മറുപടി നൽകിയപ്പോൾ രാവിലെ ഞാൻ അപ്പിയിടാൻ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്ന് പ്രതികരണം; നീ അപ്പിയിടാൻ പോകുമ്പോൾ മാന്താൻ വരലല്ല എന്റെ പണിയെന്ന് പ്രതികരണം: ഏഷ്യാനെറ്റ് ബിഗ് ബോസിൽ 'അപ്പിയിടൽ' വിവാദം; രജിത് കുമാറിനെതിരെ ജസ്ല മാടശേരി അതിരു വിട്ടോ?
രക്തം വാർന്ന നിലയിൽ ജയിൽ അധികൃതർ കണ്ടത് പുലർച്ചെ; അതിവേഗം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിൽസ നൽകൽ; ജീവനൊടുക്കാൻ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; മുറിക്കാൻ ഉപയോഗിച്ചത് ചില്ലു ഉപയോഗിച്ചെന്ന് സൂചന; മൂർച്ചയുള്ള വസ്തു എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നതിൽ അന്വേഷണം; ജയിലിനുള്ളിൽ സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റ് ചെയ്തപ്പോഴും ആത്മഹത്യാ പ്രവണത കാട്ടിയ കുറ്റവാളി; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൂടത്തായി സീരിയൽ കൊലക്കേസ് പ്രതി ജോളി
കല്യാണം കഴിഞ്ഞിട്ട് ഒൻപത് മാസം; വീടും പുരയിടവും വാങ്ങിയത് മൂന്ന് മാസത്തിനു മുമ്പും; ചാത്തന്നൂർ കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ പൊലീസ് കണ്ടത് 'മിനി റിസർവ്വ് ബാങ്ക്'! 500 രൂപ കൊടുത്ത് വില കുറവുള്ള സാധനം കടകളിൽ നിന്ന് വാങ്ങി 'കള്ളനെ' വെള്ളയാക്കുന്ന അതിബുദ്ധി; തയ്യൽക്കാരി ലിജയുടേയും ഭർത്താവിന്റെ കള്ളനോട്ട് അടി കേട്ട് ഞെട്ടി ചാത്തന്നൂരുകാർ; രഞ്ജിത്തും ലിജയും നോട്ട് അടിച്ചത് അത്യാധുനിക പ്രസ് വീട്ടിൽ ഒരുക്കി
നഴ്‌സാവാൻ ബിരുദം നിർബന്ധമാക്കിയതോടെ യുഎഇയിൽ ജോലി നഷ്ടമായത് മലയാളി നഴ്‌സുമാർ അടക്കം നിരവധി ഇന്ത്യക്കാർക്ക്; എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽ നിന്നും ഒറ്റയടിക്ക് ജോലി നഷ്ടമായത് 200ലേറെ നഴ്‌സുമാർക്ക്; ജോലി നഷ്ടമായവരിൽ കൂടുതലും മലയാളികൾ: നഴ്‌സിങ് ഡിപ്ലോമക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ തൊഴിൽ നഷ്ടമായ മലയാളി നഴ്‌സുമാർ
ഡൽഹി കലാപത്തിന് പിന്നിൽ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തർപ്രദേശിൽ നിന്നുള്ള ഇവരുടെ കൂട്ടാളികളും! നാസിർ, ഇർഫാൻ എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിധ്യം അക്രമത്തിൽ കണ്ടത്തെി; സംഘർഷമേഖലകളിൽ കലാപകാരികൾ വെടിയുതിർത്തിയത് 500 റൗണ്ടിനു മുകളിൽ; അക്രമികൾ ലഭിച്ചത് വൻ തോതിൽ തോക്കുകളും ആയുധങ്ങളും; വീടുകളുടെ മുകൾ ഭാഗങ്ങളിൽ കല്ലുകളും നാടൻ ബോംബുകളും കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ
തോമസ് കുട്ടി... ഇറങ്ങിവാടാ... ളീ...നിന്റെ തല ഞങ്ങൾ അടിച്ചു പൊട്ടിക്കും! ചോര നീരാക്കി ഗൾഫിൽ സമ്പാദിച്ചതിൽ വാങ്ങിയത് പഴയ ആറു കടമുറികൾ; അതിന് മുകളിൽ വീടു കെട്ടാൻ അനുമതി നൽകിയത് പഞ്ചായത്ത്; പരാതിയുമായി സിപിഐ എത്തിയപ്പോൾ പണി തടയാൻ സെക്രട്ടറി വന്നത് പൊലീസുമായി; ട്രിബ്യൂണലിന്റെ അനുമതി നേടിയപ്പോൾ രാത്രിയിൽ അയച്ചത് വെട്ടുകത്തിയും കമ്പിപ്പാരകളുമായി ഗുണ്ടാസംഘത്തെ; പ്രവാസിയുടെ വീടെന്ന സ്വപ്നം മൈനാഗപ്പള്ളി പഞ്ചായത്ത് ബന്ധനത്തിലാക്കിയ കഥ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ