Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥി സമരത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രി കേരളത്തിൽ നടക്കുന്നത് അറിയുന്നില്ല; ആദ്യം താങ്കൾ എസ്എഫ്‌ഐക്കാരെ നിലയ്ക്ക് നിർത്തണം; യൂണിവേഴ്‌സിറ്റി കോളേജിനെ തകർത്തത് എസ്എഫ്‌ഐ; കെ.എസ്.യു സമരം കേരളം ഏറ്റെടുത്തെന്ന് ചെന്നിത്തല

വിദ്യാർത്ഥി സമരത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രി കേരളത്തിൽ നടക്കുന്നത് അറിയുന്നില്ല; ആദ്യം താങ്കൾ എസ്എഫ്‌ഐക്കാരെ നിലയ്ക്ക് നിർത്തണം; യൂണിവേഴ്‌സിറ്റി കോളേജിനെ തകർത്തത് എസ്എഫ്‌ഐ; കെ.എസ്.യു സമരം കേരളം ഏറ്റെടുത്തെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ കെഎസ്‌യു നടത്തുന്ന സമരത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.യൂണിവേഴ്‌സിറ്റി കോളേജിന്റെ അന്തസ്സ് തകർത്ത എസ്എഫ്‌ഐക്കാരെ നിലയ്ക്ക് നിലനിർത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തിൽ നടക്കുന്ന് ഒരുകാര്യത്തെക്കുറിച്ചും മുഖ്യമന്ത്രിക്ക് അറിയില്ല. നാട്ടിൽ നടക്കുന്ന ഒന്നും അറിയാതെ മുഖ്യമന്ത്രി അന്ധനും ബധിരനുമായി മാറരുത്. സമരം മുന്നോട്ട് പോകുകയാണ്. സമാധാനപരമായി തന്നെ സമരം തുടരും. കേരളത്തിലെ ജനത ഒറ്റക്കെട്ടായി സമരത്തിന് പിന്തുണ നൽകുന്നുണ്ട്. കേരളത്തിലെ വിദ്യാർത്ഥികളുടേയും യുവാക്കളുടേയും പിന്തുണ സമരത്തിനുണ്ട് എന്നും അദ്ദാഹം പറഞ്ഞു.

സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് സർക്കാർ ഇങ്ങനെ അല്ല പെരുമാറേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിന്റെയും പരീക്ഷാ ക്രമക്കേടിന്റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ കെഎസ്‌യു സമരം നടത്തുന്നത്. അതേസമയം, സമരം ചെയ്യുന്നവർക്ക് എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ലെന്നായിരുന്നു കെഎസ്‌യുവിന്റെ സമരത്തെ പരിഹസിച്ച് പിണറായിയുടെ പരാമാർശം. യൂണിവേഴ്സിറ്റി കോളേജ് അവിടെ പ്രവർത്തിക്കരുതെന്നാണ് ആവശ്യമെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP