Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണ വ്യാപാരിയെ വഴിയിൽ തടഞ്ഞ് തട്ടിയത് അമ്പത് ലക്ഷം രൂപയുടെ സ്വർണം; പട്ടാപ്പകൽ തിരുവനന്തപുരം നഗരത്തിൽ മോഷണം നടന്നത് ശ്രീവരാഹം ജംങ്ഷനിൽ; ജാക്കിലിവറും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് വ്യാപാരിയുടെ കാർ കുത്തിത്തുറന്നത് പിന്തുടർന്ന് വന്ന നാലംഗ സംഘം; പ്രതി വിഷ്ണുവിന് ഒരു കാരണവശാലും മുൻകൂർ ജാമ്യമില്ലെന്ന് കോടതി

സ്വർണ വ്യാപാരിയെ വഴിയിൽ തടഞ്ഞ് തട്ടിയത് അമ്പത് ലക്ഷം രൂപയുടെ സ്വർണം; പട്ടാപ്പകൽ തിരുവനന്തപുരം നഗരത്തിൽ മോഷണം നടന്നത് ശ്രീവരാഹം ജംങ്ഷനിൽ; ജാക്കിലിവറും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് വ്യാപാരിയുടെ കാർ കുത്തിത്തുറന്നത് പിന്തുടർന്ന് വന്ന നാലംഗ സംഘം; പ്രതി വിഷ്ണുവിന് ഒരു കാരണവശാലും മുൻകൂർ ജാമ്യമില്ലെന്ന് കോടതി

അഡ്വ. പി. നാഗരാജ്‌

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കാർ തടഞ്ഞ് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് അരക്കോടിയിലധികം രൂപ വിലയുള്ള ഒന്നരക്കിലോ ഗ്രാം സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല. കവർച്ചാ കേസിൽ നാലാം പ്രതിയായ തൃശൂർ പേരാമംഗലം വില്ലേജിൽ ചിറ്റാട്ടു പറമ്പിൽ വീട്ടിൽ വിഷ്ണു സി.ജി ( 23 ) യുടെ മുൻകൂർ ജാമ്യഹർജിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു തള്ളിയത്.

പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാർ മുൻകൂർ ജാമ്യഹർജിയെ എതിർത്തിരുന്നു. കേസ് ഡയറി പരിശോധിച്ചതിൽ ഹർജിക്കാരനെതിരായ ആരോപണം ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. മുൻകൂർ ജാമ്യം അനുവദിച്ചാൽ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കും. പ്രതിക്കെതിരായ കുറ്റാരോപണങ്ങൾ ഏതെങ്കിലും ഗൂഢലക്ഷ്യത്തോടെയാണെന്ന് സ്ഥാപിക്കാൻ പ്രതിക്ക് കഴിഞ്ഞില്ല.

നേരെ മറിച്ച് പ്രതിക്കെതിരെ പ്രഥമ ദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. മേൽ സാഹചര്യങ്ങളിൽ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 438 ൽ വിവക്ഷിക്കുന്ന അസാധാരണ പരിഹാരമായ മുൻകൂർ ജാമ്യത്തിന് പ്രതിക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.2019 ജൂൺ 29 ന് പുലർച്ചെ 4.20 നാണ് തലസ്ഥാനം നടുങ്ങിയ സ്വർണ്ണ കവർച്ച നടന്നത്. 55 ലക്ഷം രൂപക്ക് തൃശൂരിൽ നിന്ന് വിലയ്ക്ക് വാങ്ങിയ 1,466 ഗ്രാം സ്വർണ്ണ , വജ്രാഭരണങ്ങളുമായി സ്വർണ്ണ വ്യാപാരി ബിജു തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തന്റെ വീട്ടിലേക്ക് കെ എൽ O1 / സി ഇ - 3553 നമ്പർ കാറിൽ പോകവേയാണ് സംഭവം നടന്നത്.

കെ.എൽ 36 / എച്ച് -1102 നമ്പർ ഐ ടെൻ കാറിൽ പിന്തുടർന്ന് വന്ന നാലംഗ സംഘം ശ്രീവരാഹം പൊയ്യാണി ജംഗ്ഷന് സമീപം വെച്ച് ബിജുവിന്റെ കാറിനെ മറികടന്ന് ചെറുത്തിട്ട് ജാക്കി ലിവറും സ്‌ക്രൂ ഡ്രൈവറുമായി പാഞ്ഞടുത്ത് കാർ ഗ്ലാസ്സ് പൊട്ടിച്ച് ബിജുവിനെ ആക്രമിച്ച് സ്വർണ്ണ മടങ്ങിയ ബാഗ് കവർച്ച ചെയ്തുവെന്നാണ് കേസ്. എന്നാൽ 10 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സംഭവസ്ഥലത്തില്ലാത്ത വിഷ്ണുവിനെ അഞ്ചാം പ്രതിയുടെ അയൽവാസിയാണെന്ന ഒറ്റക്കാരണത്താൽ കളവായി പ്രതിചേർത്തതാണെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതി നാളിതുവരെ ഒരു പെറ്റിക്കേസിൽ പോലും ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്തിയാണെന്നും മറ്റു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷവും അഡീഷണൽ റിപ്പോർട്ടിലും പ്രതി ചേർത്തിട്ടില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP