Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലെന്ന് പറയുന്നത് വെറും കള്ളം; കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത് അമിത വേഗത്തിൽ ഇടത് ഭാഗത്ത് വാഹനം വന്നത് തിരിഞ്ഞ് നോക്കിയപ്പോൾ; പൊലീസ് നടത്തിയത് വകവരുത്താനുള്ള ശ്രമമെന്നും സണ്ണി; മക്കളെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് മർദ്ദിച്ചെന്ന് ആവർത്തിച്ച് യുവാവ്

കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലെന്ന് പറയുന്നത് വെറും കള്ളം; കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത് അമിത വേഗത്തിൽ ഇടത് ഭാഗത്ത് വാഹനം വന്നത് തിരിഞ്ഞ് നോക്കിയപ്പോൾ; പൊലീസ് നടത്തിയത് വകവരുത്താനുള്ള ശ്രമമെന്നും സണ്ണി; മക്കളെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് മർദ്ദിച്ചെന്ന് ആവർത്തിച്ച് യുവാവ്

പ്രകാശ് ചന്ദ്രശേഖർ

കട്ടപ്പന:പീരുമേട് സബ്ബ്ജയിലിൽ റിമാന്റ് ചെയ്യപ്പെടുകയും തുടർന്ന് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്ത തോക്കുപാറ പുതുവ സണ്ണി തനിക്കുനേരെ പൊലീസ് നടത്തിയ മർദ്ദനത്തെക്കുറിച്ചും ഇതിന് കാരണമായ പശ്ചാത്തലത്തെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോ പുറത്ത്.അമിതവേഗതയിൽ ഇടതുവശത്തുകൂടി വാഹനം വരുന്നത് കണ്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് കാർ ഇലട്രിക് പോസ്റ്റിലിടിച്ചതെന്നും കാറിൽ നിന്നിറങ്ങിയ തന്നെ പൊലീസ് അതിക്രൂരമായി ആക്രമിച്ചു എന്നും പൊലീസാണ് പിൻതുടരുന്നതെന്ന് ബോദ്ധ്യപ്പെട്ടിരുന്നെങ്കിൽ താൻ കാറുനിർത്തുമായിരുന്നെന്നും വാഹനം ഇടിപ്പിച്ച് തന്നെ വകവരുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് തനിക്ക് സംശയമുണ്ടെന്നും സണ്ണി വീഡിയോയിൽ പറയുന്നു.

കൈകാണിച്ചിട്ട് വണ്ടി നിർത്തിയില്ലെന്നും അതിനാൽ പിൻതുടരുകയായിരുന്നെന്നും പറഞ്ഞാണ് പൊലീസ് ഉപദ്രവിച്ചിത്.പൊലീസാണ് വരുന്നതെങ്കിൽ വാഹനം നിർത്തിയാൽ എന്താകുഴപ്പം..എന്റെ മക്കളല്ലെ വണ്ടിയിലുള്ളത്.സണ്ണി ചോദിക്കുന്നു.കാറിൽ നിന്നും ഇറങ്ങിയ ഉടൻ കൊല്ലാൻ പാകത്തിലുള്ള ആക്രമണമാണ് അവർ നടത്തിയത്.പൊലീസ് കംപ്ലയിന്റ് അതോററ്റിക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ നിന്നേ വച്ചേക്കില്ല എന്നും ഭീഷിണിപ്പെടുത്തി.ജാമ്യം നൽകി വിടാനുള്ള കേസ്സായിരുന്നിട്ടും ഇത്രയും പറഞ്ഞതുകൊണ്ടാണ് എന്റെ പേരിൽ കള്ളക്കേസ്സ് എടുത്തത്.അഴിക്കുള്ളിലായ സാഹചര്യം സണ്ണി ബന്ധുവിനോട് വിശദീകരിക്കുന്നത് ഇങ്ങിനെയാണ്.സ്റ്റേഷനിൽ വച്ച് വേദന കൂടി.കൂനിക്കുടിയാണ് ലോക്കപ്പിൽക്കിടന്നത്.വിവരം പറഞ്ഞപ്പോൾ സി ഐ മുഴുത്ത ഒരു ഗുളിക തന്നു.അന്നേരം വേദന കുറഞ്ഞു.പിന്നീട് കൂടി..ആശുപത്രിയിലെത്തിയ സാഹചര്യത്തെക്കുറിച്ച് സണ്ണിയുടെ വെളിപ്പെടുത്തൽ ഇതാണ്.

കുട്ടികളെ കാണാൻ ഭാര്യയുടെ വീട്ടിലെത്തിയപ്പോൾ അവളുടെ അപ്പനും അമ്മയും അവരെക്കൊണ്ടുപൊയ്ക്കോളാൻ പറഞ്ഞു.ഞാൻ അവരെ കാറിൽക്കയറ്റി കൊണ്ടുവരികയും ചെയ്തു.കട്ടപ്പന പിന്നിട്ടപ്പോഴാണ് പൊലീസെത്തിയത്.നേരത്തെ ഉപ്പുതറ സ്റ്റേഷൻ പരിയിൽ ഭാര്യയുടെ ബന്ധഘുവീട്ടിൽ മക്കളെ കാണാൻ പോയിരുന്നു.വീട്ടിലെത്തിയപ്പോൾ മക്കൾ അവിടെയില്ല.അന്വേഷിച്ചപ്പോൾ ബന്ധു സിബിയുടെ വ്യാപാരസ്ഥാപനത്തി കുട്ടികളുള്ളതെന്ന് വീട്ടുകാർ പറഞ്ഞു.ഇതുപ്രകാരം കടയിലെത്തിയപ്പോൾ സിബി വല്ലാതെ ഉപദ്രവിച്ചു.കൈയിലെ ചെറുവിരൽ ഒടിയുകയും ചെയ്തിരുന്നു.ഇതുസംംമ്പന്ധിച്ച കേസ്സിൽ ഉപ്പുത പൊലീസ് സ്റ്റേഷനിൽവച്ച് നീ പണം കൊടുത്തില്ലങ്കിൽ നിന്റെ പേരിൽ കേസ്സുകിടക്കുമെന്നും പറഞ്ഞ് സി ഐ 7000 രൂപ വാങ്ങിയെന്നും സണ്ണി വീഡിയോയിൽ ആരോപിക്കുന്നു.

സണ്ണിയുടെ പിതാവ് തോമസ്സാണ് മകൻ പൊലീസിന്റെ മർദ്ദനമേറ്റ് അവശനിലയിലാണെന്നും കോട്ടയം മെഡിക്കൽ കോളേജിലാണെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.സ്റ്റേഷനിൽ കാണാൻ എത്തിയപ്പോൾ എഴുന്നേൽക്കാൻ പോലും ആവാത്ത സ്ഥിതിയിൽ അവശനായിരുന്നെന്നും പൊലീസ് മർദ്ദിച്ചതായി സണ്ണി തന്നോട് പറഞ്ഞെന്നും തോമസ്സ് മറുനാടനോട് വ്യക്തമാക്കിയിരുന്നു.എന്നാൽ ഇതേക്കുറിച്ച് പൊലീസ് കസ്റ്റഡിയിൽ ചിക്തസയിലായതിനാൽ സണ്ണിയുടെ പ്രതികരണം പുറത്തുവന്നിരുന്നില്ല.ഇതാദ്യമായിട്ടാണ് സംഭവത്തിന് ശേഷം സണ്ണിയുടെ വീഡിയോ ദൃശ്യങ്ങളടക്കം ഇന്നലെ പ്രതികരണം പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP