Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടുറോഡിൽ ഉപേക്ഷിക്കുന്നത് മാസങ്ങൾ പഴക്കമുള്ള കോഴി വേസ്റ്റുകൾ വരെ; യാത്രക്കാരിൽ ഭൂരിഭാഗത്തിനും ഛർദ്ദിയും തലകറക്കവും; ഇരുട്ടിന്റെ മറവിൽ ഹീനകൃത്യം ചെയ്തവരെ തേടിയലഞ്ഞ് നാട്ടുകാർ; പൊലീസിനോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല; പുതിയ എസ്‌ഐ ഫസലുൽ ആബിദ് കാര്യമറിഞഞപ്പോൾ ഉറക്കമിളച്ച് കാത്തിരുന്ന് പ്രതികളേയും വേസ്റ്റ് വണ്ടിയേയും കൈയോടെ പൊക്കി; തടപ്പറമ്പ് നിവാസികൾക്ക് ഇനി മൂക്ക് പൊത്താതെ നടക്കാം

നടുറോഡിൽ ഉപേക്ഷിക്കുന്നത് മാസങ്ങൾ പഴക്കമുള്ള കോഴി വേസ്റ്റുകൾ വരെ; യാത്രക്കാരിൽ ഭൂരിഭാഗത്തിനും ഛർദ്ദിയും തലകറക്കവും; ഇരുട്ടിന്റെ മറവിൽ ഹീനകൃത്യം ചെയ്തവരെ തേടിയലഞ്ഞ് നാട്ടുകാർ; പൊലീസിനോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല; പുതിയ എസ്‌ഐ ഫസലുൽ ആബിദ് കാര്യമറിഞഞപ്പോൾ ഉറക്കമിളച്ച് കാത്തിരുന്ന് പ്രതികളേയും വേസ്റ്റ് വണ്ടിയേയും കൈയോടെ പൊക്കി; തടപ്പറമ്പ് നിവാസികൾക്ക് ഇനി മൂക്ക് പൊത്താതെ നടക്കാം

മറുനാടൻ മലയാളി ബ്യൂറോ

ഓമാനൂർ: തടപ്പറമ്പ് നിവാസികൾക്കും അത് വഴി കടന്നു പോകുന്ന യാത്രക്കാർക്കും ഇത്രയും കാലം അളിഞ്ഞ കോഴി മാലിന്യത്തിന്റെ രൂക്ഷ ഗന്ധം മൂലം കണ്ണും മൂക്കും കെട്ടി നടക്കാൻ മാത്രമേ വിധിയുണ്ടായിരുന്നുള്ളൂ.രാത്രിയുടെ മറവിൽ മലപ്പുറം ജില്ലയിലെ പല ഭാഗത്തു നിന്നും കൊണ്ട് വരുന്ന മാലിന്യങ്ങൾ നടു റോഡിൽ വരെ തട്ടി സാമൂഹിക ദ്രോഹികൾ ഒരു പ്രദേശത്തെ മൊത്തം ജനങളുടെ സുഖ സഞ്ചാരത്തിന് തടസ്സം നിന്നു. രണ്ടു ദിവസം മുൻപ് മാസങ്ങൾ പഴക്കം ഉള്ള കോഴി യുടെ അവശിഷ്ട്ടങ്ങൾ നടു റോഡിൽ നിക്ഷേപിച്ചു ആ സാമൂഹിക ദ്രോഹികൾ വീണ്ടും ഓമാനൂർ മുണ്ടക്കൽ റോഡിൽ തടസ്സം ഉണ്ടാക്കി .അത് വഴി യാത്ര ചെയ്ത പല യാത്രികർക്കും രൂക്ഷമായ ഗന്ധം മൂലം ഛർദിയും തല കറക്കവും അനുഭവപെട്ടു .രാത്രിയുടെ മറവിൽ ചെയ്യുന്ന ഈ ഹീനം ആയ പ്രവർത്തിക്കു ഇത് വരെ ഒരു തുമ്പും ലഭിക്കാറില്ലായിരുന്നു .അതുകൊണ്ട് തന്നെ ഇത്തരം മാഫിയകൾ അവരുടെ ക്രൂരം ആയ സാമൂഹിക ദ്രോഹം തുടർന്ന് കൊണ്ടേ ഇരുന്നു .

എല്ലാതവണത്തേയും പോലെ ആയിരുന്നില്ല ഇപ്രാവശ്യം കാര്യങ്ങൾ പഞ്ചായത്തു പ്രസിഡന്റ് പി എം സയീദ് , റിയാസ് ബാവു ഓമാനൂർ , അമീർ ഇളയേടത് , സമദ് പൊന്നാട് , അസ്ലം മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പുതു തായി ചാർജ് എടുത്ത എസ് ഐ ഫസലുൽ ആബിദിനെ കാര്യങ്ങളുടെ ഗൗരവം അറിയിക്കുകയും തൽഫലം ആയി അന്ന് തന്നെ പ്രതികളെ പിടിക്കാൻ ജാഗ്രതയോടെ പൊലീസ് ഉണർന്നു പ്രവർത്തിക്കുരുകയും മാലിന്യം കൊണ്ട് വന്ന വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു .ഇന്നലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കാനും പൊലീസിന് സാധിച്ചു .പ്രതികൾ ആയ ചിറയിൽ ചുങ്കം സ്വദേശി നിസാമുദ്ധീൻ (22 ) വഴിക്കടവ് സ്വദേശി എരഞ്ഞിൽ അബ്ദുൽ റഫീഖ് (31 ) എന്നിവരെ തെളിവെടുപ്പിനായി തടപ്പറമ്പിൽ കൊണ്ട് വന്നു . പ്രതികൾക്ക് നേരെ ജനരോഷവും ആക്രമണവുംഉണ്ടാകുമെന്നതിനാൽ പൊലീസ് ജാഗ്രത പാലിച്ചു.

ഓമാനൂർ പരിസര പ്രദേശങ്ങളിൽ രാത്രീയുടെ മറവിൽ കാശാപ്പ് ശാലയിലെ അവശിഷ്ട്ടങ്ങൾ നിക്ഷപിക്കുന്നതു തുടർകഥ ആയിരുന്നു .പൊതുജനവും പൊലീസും ഉണർന്നു പ്രവർത്തിച്ചതിനാൽ പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യാൻ സാധിച്ചു .ഈ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ വാഴക്കാട് എസ് ഐ ഫസലുൽ ആബിദിനെ ചീക്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അർഹമായ ആദരവ് നൽകുവാൻ തീരുമാനിച്ചു .

ഇത്തരം സാമൂഹിക ദ്രോഹികളെ അവരുടെ നാട്ടിലും പൊതു സമൂഹത്തിലും തുറന്നു കാട്ടുവാനും പിടിക്കപ്പെട്ട പ്രതികൾക്ക് അർഹൻ ആയ ശിക്ഷ ഉറപ്പാക്കാനും വേണ്ടി വോയിസ് ഓഫ് ഓമാനൂർ എന്ന കൂട്ടായ്മ രൂപം നൽകി റിയാസ് ബാവു അധ്യക്ഷത വഹിച്ച യോഗത്തിൽ അമീർ ഇളയേടത് , സുലൈമാൻ ബ്ലൂ മാൻ ,ഷാഫി കുഞ്ഞിപ്പ , അസീസ് എ, ബി ,എം ,കലാംനാണി , സലിം മാസ്റ്റർ കൊട്ടക്കാട് , അഷ്റഫ് അബുദാബി, ജലീൽ പ്ലാസ്റ്റോ കൊട്ടക്കാട്,നജീബ് നെക്‌സസ് ഓമാനൂർ , നജ്മുദ്ധീൻ പോപ്പി , മുഹമ്മദ് അലി ലോക്ക് മേറ്റ് , മുഹമ്മദ് ചെറിയാൻ , ശിഹാബ് കച്ചേരി തടം എന്നിവർ സംബന്ധിച്ചു. ഒമാനൂരിലും പരിസര പ്രദേശങ്ങളിലും സി സി ടി വി സ്ഥാപിക്കാൻ പഞ്ചായത്തു അധികൃതരെ സമീപിക്കാനും യോഗം തീരുമാനിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP