Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ തകർന്നവരെ പുനരധിവസിപ്പിച്ചിട്ട് പോരെ ടൂറിസം പ്രമോഷൻ; കോട്ടക്കുന്നിൽ പാർക്ക് തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം; കുന്നിൻ മുകളിലെ നിർമ്മാണം മുഴുവൻ അപാകതയെന്നും നാട്ടുകാർ; മുൻസിപാലിറ്റിയുടെ അനുമതിയിൽ അന്വേഷണം വേണമെന്നും പ്രദേശവാസികൾ

എല്ലാ തകർന്നവരെ പുനരധിവസിപ്പിച്ചിട്ട് പോരെ ടൂറിസം പ്രമോഷൻ; കോട്ടക്കുന്നിൽ പാർക്ക് തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം; കുന്നിൻ മുകളിലെ നിർമ്മാണം മുഴുവൻ അപാകതയെന്നും നാട്ടുകാർ; മുൻസിപാലിറ്റിയുടെ അനുമതിയിൽ അന്വേഷണം വേണമെന്നും പ്രദേശവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചുപൂട്ടിയ കോട്ടക്കുന്ന് പാർക്ക് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മണ്ണിടിച്ചിലുണ്ടായതിനാൽ വീടുകളിൽ നിന്ന് മാറിത്താമസിക്കുന്നവരെ കൃത്യമായി പുനരധിവസിപ്പിക്കുന്നതിന് മുന്നേ പാർക്ക് തുറന്നതിനെതിരെയാണ് കുന്നിന് താഴ്‌വാരത്ത് താമസിക്കുന്നവരടക്കം പ്രതിഷേധവുമായി രംഗത്ത് വന്നത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായിട്ടുള്ള ഡിടിപിസിയാണ് പാർക്ക് തുറക്കാൻ ഉത്തരവിട്ടത്.

പാർക്ക് തുറക്കുന്നതുകൊണ്ട് അപകടമൊന്നുമുണ്ടാകില്ലെന്ന് ജിയോളജി വകുപ്പ് സാക്ഷ്യപ്പെടുത്തുകയും അത് കോട്ടക്കുന്നിനു ചുറ്റും താമസിക്കുന്നവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ സ്ഥലം എംഎൽഎയും ജില്ലാ കളക്ടടറും ഏകപക്ഷീയമായി പാർക്ക് തുറക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ജില്ലാടൂറിസംപ്രമോഷൻ കൗൺസിലിലെ മറ്റ് അംഗങ്ങളോടും പാർക്ക് തുറക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. കുന്നിന് മുകളിലും ചുറ്റുപാടുമായി നടത്തിയ നിർമ്മാണങ്ങൾ മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഈ നിർമ്മാണങ്ങൾക്ക് മുനിസിപ്പാലിറ്റി നൽകിയിട്ടുള്ള അനുമതിയെ കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിഷേധക്കാർ പറയുന്നു.

14 കുടുംബങ്ങളെയാണ് പാർക്കിന് ചുറ്റും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചത്. ഇവർക്കാർക്കും ഇതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാനായിട്ടില്ല. പലരും വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോഴുള്ളത്. 7 കുടുംബങ്ങൾ മുൻ മുനിസിപ്പൽ ചെയർമാൻ മുസ്തഫയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇവരുടെയൊന്നും പുനരധിവാസം സാധ്യമാക്കുകയോ, കോട്ടക്കുന്നിന്റെ സുരക്ഷയെ കുറിച്ച് ബോധ്യപ്പെടുത്തുകയോ ചെയ്യാതെ പാർക്ക് തുറന്നതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ഈ പ്രശ്നത്തിൽ പ്രത്യക്ഷ സമരവുമായി രംഗതത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP