Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അത്യാഹിത വിഭാഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും; രോഗിയും കാണാനെത്തിയവരും ചേർന്ന് പൊലീസുകാരനെ കുത്തി; ക്രിമിനലുകളുടെ വിളയാട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ; കത്തിക്കുത്തേറ്റത് തൊട്ടിൽപാലം സ്വദേശി ഷിജിത്തിന്

അത്യാഹിത വിഭാഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും; രോഗിയും കാണാനെത്തിയവരും ചേർന്ന് പൊലീസുകാരനെ കുത്തി; ക്രിമിനലുകളുടെ വിളയാട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ; കത്തിക്കുത്തേറ്റത് തൊട്ടിൽപാലം സ്വദേശി ഷിജിത്തിന്

കെ വി നിരഞ്ജൻ

കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിലും ക്രിമിനലുകൾ വിളയാടി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളും ഇയാളെ കണാനെത്തിയവരും ചേർന്ന് പൊലീസുകാരനെ ആക്രമിക്കുകയും ചെയ്തു.അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ തൊട്ടിൽപാലം സ്വദേശി കെ ഷിജിത് (30)നാണ് മർദനമേറ്റത്. വൈകീട്ട് നാലു മണിക്കാണ് സംഭവം.

കൈക്ക് പരിക്കേറ്റ മെഡിക്കൽ കോളെജ് എൽ ഇ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിലാൽ പക്കറിനെ ചികിത്സിക്കുന്നതിനിടെ കുന്ദമംഗലം പാലക്കൽ ഫാസിലും മറ്റൊരാളും അത്യാഹിത വിഭാഗത്തിലേക്ക് എത്തുകയായിരുന്നു. ഇവർ തമ്മിലുണ്ടായ വാക്കേറ്റം ബഹളമായി മാറിയതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഷിജിത് ഇടപെടുകയും ആശുപത്രിയിൽ വെച്ച് ബഹളമുണ്ടാക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ സംഘം വാക്കുകൾ അനുസരിക്കാതെ ബഹളം തുടർന്നു. ഇവരെ അത്യാഹിത വിഭാഗത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരന്റെ നെഞ്ചിലും പുറത്തും കുത്തേറ്റത്.

അക്രമത്തിൽ പരിക്കേറ്റ ഷിജിത്തിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിലാൽ പക്കർ, ഫാസിൽ എന്നിവരെ മെഡിക്കൽ കോളെജ് എസ് ഐ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. മാലപിടിച്ചുപറി കേസ് ഉൾപ്പെടെ മെഡിക്കൽകോളജ്, കസബ, ടൗൺ സ്റ്റേഷനുകളിൽ ബിലാൽ ബക്കറിനെതിരെ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ടയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP