Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ നഗരസഭയിൽ സുമ ബാലകൃഷ്ണൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് സെപ്റ്റംബർ നാലിന്

കണ്ണൂർ നഗരസഭയിൽ സുമ ബാലകൃഷ്ണൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് സെപ്റ്റംബർ നാലിന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെ പ്രഖ്യാപിച്ചു.സെപ്റ്റംബർ നാലിനാണ് കണ്ണൂർ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ സുമാ ബാലകൃഷ്ണന്റെ പേര് ഐക്യകണ്‌ഠേന അംഗീകരിക്കുകയും തുടർന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ചേർന്ന യു.ഡി.എഫ് കൗൺസിലർമാരുടെ സംയുക്ത യോഗത്തിൽ മേയർ സ്ഥാനാർത്ഥിയായി സുമാ ബാലകൃഷ്ണന്റെ പേര് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രഖ്യാപിക്കുകയും മുസ്ലിം ലീഗ് നേതാവ് വി.പി.വമ്പൻ പ്രഖ്യാപനത്തെ പിന്തുണക്കുകയും ചെയ്തു.

കൗൺസിൽ അംഗങ്ങൾ ഹർഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തു.യു.ഡി.എഫ് കൗൺസിലർമാരുടെ സംയുക്ത യോഗത്തിൽ അഡ്വ.ടി.ഒ മോഹനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.സുരേന്ദ്രൻ വി.പി. വമ്പൻ, അഡ്വ.മാർട്ടിൻ ജോർജ്ജ്,കെ.പി.താഹിർ, സി.സമീർ, വി.വി.പുരുഷോത്തമൻ, ടി.എ തങ്ങൾ,ഫാറൂഖ് വട്ടപ്പൊയിൽ,തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP