Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങൾ; കാലിക്കസേരകൾ കണ്ടപ്പോൾ തന്നെ പണി പാളിയെന്ന് മനസ്സിലാക്കി ഇടത്പക്ഷം; കണ്ണൂർ നഗരസഭയിൽ പികെ രാഗേഷിനെതിരായ അവിശ്വാസം പരാജയപ്പെട്ടു

കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങൾ; കാലിക്കസേരകൾ കണ്ടപ്പോൾ തന്നെ പണി പാളിയെന്ന് മനസ്സിലാക്കി ഇടത്പക്ഷം; കണ്ണൂർ നഗരസഭയിൽ പികെ രാഗേഷിനെതിരായ അവിശ്വാസം പരാജയപ്പെട്ടു

രഞ്ജിത്ത് ബാബു

കണ്ണൂർ: കോർപ്പറേഷൻ എൽ ഡി എഫിനോട് ചേർന്ന് നിന്ന് ഭരിച്ച ഡെപ്പൂട്ടി മേയർ പി.കെ രാഗേഷ് യു ഡി എഫിനോട് ചേർന്നതോടെയാണ് എൽ ഡി എഫ് അവിശ്വാസം കൊണ്ടുവരാൻ തയ്യാറായത്. അവിശ്വാസ പ്രമേയ ചർച്ച ഇന്ന് രാവിലെ 9 മണിക്ക് ചേർന്ന കൺസിൽ യോഗത്തിൽ അവതരിപ്പിച്ചപ്പോൾ 56 അംഗങ്ങൾ ഉള്ള കോർപ്പറേഷനിൽ 26 അംഗങ്ങൾ മാത്രമാണ് എത്തിയത്. 28 വോട്ടുകൾ നേടിയാൽ മാത്രമാണ് അവിശ്വാസം പാസാവുക. ഇത് നേടാൻ സാധിക്കാതെ വന്നതോടെ അവിശ്വാസ പ്രമേയം തള്ളിപ്പോവുകയായിരുന്നു.ഡി എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചതോടെ എൽ ഡി എഫിന് ഒറ്റക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.

യു ഡി എഫിലെ ചില കൗൺസിലർമാർക്കിടയിൽ നിലനിൽക്കുന്ന തർക്കം വോട്ടായി മാറും എന്ന പ്രതീക്ഷയിൽ ആയിരുന്നു എൽ ഡി എഫ് അവിശ്വാസം അവതരിപ്പിക്കാൻ തയ്യാറായത്. ഈ പേടി കോൺഗ്രസിലും ഉണ്ടായതോടെ കൗൺസിൽ ബഹിഷ്‌കരിക്കാൻ യുഡിഎഫിലെ മുതിർന്ന നേതാക്കൾ തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലു രാഗേഷിനെ സംരക്ഷിക്കണം എന്ന ഒറ്റക്കെട്ടായി നിൽക്കാനാണ് യു ഡി എഫ് തീരുമാനിച്ചത്. പുതിയ മേയറെ തിരഞ്ഞെടുക്കുന്നതിനായി 4-ാം തീയ്യതി വോട്ടെടുപ്പ് നടക്കും. സുമാ ബാലകൃഷ്ണനാണ് യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP