Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പിരിറ്റിൽ നിറം ചേർത്ത് സൂക്ഷിച്ചത് 40 കുപ്പി വ്യാജ മദ്യം; ഓണ വിൽപ്പന ലക്ഷ്യമിട്ട് മദ്യം സൂക്ഷിച്ചത് കോട്ടയം സ്വദേശി ചാക്കോച്ചൻ; പ്രതിക്ക് മൂവാറ്റുപുഴയിലെ മദ്യറാക്കറ്റുമായി അടുത്ത ബന്ധമെന്നും പൊലീസ്

സ്പിരിറ്റിൽ നിറം ചേർത്ത് സൂക്ഷിച്ചത് 40 കുപ്പി വ്യാജ മദ്യം; ഓണ വിൽപ്പന ലക്ഷ്യമിട്ട് മദ്യം സൂക്ഷിച്ചത് കോട്ടയം സ്വദേശി ചാക്കോച്ചൻ; പ്രതിക്ക് മൂവാറ്റുപുഴയിലെ മദ്യറാക്കറ്റുമായി അടുത്ത ബന്ധമെന്നും പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: സ്പിരിറ്റിൽ നിറം ചേർത്ത വൻ മദ്യശേഖരവുമായി കോട്ടയം തീക്കോയി മംഗളഗിരി ഒഴാക്കൽ (വളപ്പിൽ) വീട്ടിൽ ചാക്കോച്ചൻ (52) അറസ്റ്റിൽ .ഓണ വിൽപ്പന ലക്ഷ്യമിട്ട് നേരത്തെ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സ്പിരിറ്റിൽ ഇയാൾ കളർ ചേർത്ത് വിദേശമദ്യമായി മാറ്റുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. രഹസ്യവിവരത്തെ തുടർന്ന് മുവാസ്റ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം.എ മുഹമ്മദ് ,സബ് ഇൻസ്പെക്ടർ ടി എൻ സൂഫി തുടങ്ങിയവരുടെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ഇയാളിൽ നിന്നും 40 കുപ്പി വ്യാജമദ്യവും പിടികൂടി.വ്യാജ മദ്യത്തിന്റെ ഉറവിടത്തെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു .ഇയാൾ കോട്ടയത്തുനിന്നും 25 വർഷം മുന്നേ മുവാറ്റുപുഴ നിരപ്പ് റേഷൻകട പടിയിൽ നിന്നും വിവാഹം കഴിച്ചു ഭാര്യവീട്ടിൽ താമസമാണ്.മുവാറ്റുപുഴ മാർക്കറ്റിൽ സുനീറിന്റെ മുട്ടക്കടയിലെ ജോലിക്കാരനായി ജോലി ചെയ്ത് വ്യാജ മദ്യ വില്പന ലോബിയും ആയി ബന്ധം സ്ഥാപിച്ച വ്യാപാരം കൊഴുപ്പിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP