Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസഫിന്റെ മരണം ഒരു മനുഷ്യനോടുള്ള നീതികേടിൽ നിന്ന് ഉണ്ടായത്; പണം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട്‌പോയവർ എന്ത് ചെയ്‌തെന്ന് അന്വേഷിക്കണം; ചെറുപുഴയിലെ ആത്മഹത്യ കോൺഗ്രസിനെതിരെ ആയുധമാക്കാൻ സിപിഎം;സാജൻ പാറയിലിന്റെ ആത്മഹത്യയിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാൻ തയ്യാറെടുത്ത് പാർട്ടി നേതൃത്വം; പരസ്യസംവാദത്തിന വെല്ലുവിളിച്ച് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

ജോസഫിന്റെ മരണം ഒരു മനുഷ്യനോടുള്ള നീതികേടിൽ നിന്ന് ഉണ്ടായത്; പണം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട്‌പോയവർ എന്ത് ചെയ്‌തെന്ന് അന്വേഷിക്കണം; ചെറുപുഴയിലെ ആത്മഹത്യ കോൺഗ്രസിനെതിരെ ആയുധമാക്കാൻ സിപിഎം;സാജൻ പാറയിലിന്റെ ആത്മഹത്യയിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാൻ തയ്യാറെടുത്ത് പാർട്ടി നേതൃത്വം; പരസ്യസംവാദത്തിന വെല്ലുവിളിച്ച് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

രഞ്ജിത്ത് ബാബു

കണ്ണൂർ: ആന്തൂരിൽ സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ന് ഏറ്റ പരിക്കിന് എതിരായി ചെറുപുഴയിൽ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ ആത്മഹത്യ കോൺഗ്രസ്സിനെതിരെ കൊണ്ടു വരാൻ സിപിഎം. ശ്രമം. പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ സിപിഎം. നേയും ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമളയേയും ഭരണ സമിതിയിയേയും പ്രതിക്കൂട്ടിലാക്കി ദിവസങ്ങൾ നീണ്ടു നിന്ന സമരങ്ങളായിരുന്നു കോൺഗ്രസ്സ് നടത്തിയിരുന്നത്. ഇതിൽ സിപിഎം. ന്റെ നാവടക്കാൻ കോൺഗ്രസ്സിന് കഴിയുകയും ചെയ്തു. എന്നാൽ ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫ് കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം. കോൺഗ്രസ്സിനെതിരെ തിരിച്ചടിയായരംഭിച്ചിരിക്കയാണ്.

സർവ്വ കക്ഷി ആക്ക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങാനാണ് സിപിഎം. ന്റെ തീരുമാനം. ജോസഫിന്റെ ദുരൂഹമരണം രാഷ്ട്രീയ പ്രശ്നമല്ലെന്നും ഒരു മനുഷ്യനോട് കാണിച്ച അനീതിയും ക്രൂരതയുമാണെന്നും സിപിഎം. ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ ആരോപിക്കുന്നു. ജോസഫിന് ലഭിക്കാനുള്ള തുകയുടെ കണക്ക് മൃതദേഹത്തിന്റെ ഷർട്ടിലെ പോക്കറ്റിൽ നിന്നും ലഭിച്ച കടലാസിലുണ്ടായിരുന്നു. പണം തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയവർ അദ്ദേഹത്തെ എന്തു ചെയ്തുവെന്ന് പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്ന് ജയരാജൻ ആവശ്യപ്പെടുന്നു. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചതായി അറിയുന്നു. കണ്ടെത്തുന്ന കാര്യങ്ങൾക്കനുസരിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്സ് തയ്യാറാവുമോ എന്നും ജയരാജൻ ചോദിക്കുന്നു.

ജോസഫിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസ്സ് നേതാക്കൾ വൻ തട്ടിപ്പാണ് നടത്തിയത്. ജോസഫിന് കരാർ പ്രകാരമുള്ള തുക നൽകാത്തതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. സാജൻ പ്രശ്നത്തിൽ പദയാത്ര നടത്തിയ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ചെറുപുഴയിലും പദയാത്ര നടത്താൻ തയ്യാറാവുമോ എന്ന് ജയരാജൻ ചോദിക്കുന്നു. ആന്തൂരിൽ ഭരണസമിതിയും ഉദ്യോഗസ്ഥരുമാണ് സാജന്റെ മരണത്തിന് ഉത്തരവാദികളായതെങ്കിൽ ചെറുപുഴയിൽ കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം ഡി.വൈ. എഫ്.ഐ കെ. കരുണാകരൻ ആശുപത്രിയിലേക്ക് മാർച്ച് നടത്തിക്കൊണ്ടാണ് ആന്തൂരിന് പകരം ചെറുപുഴ എന്ന നിലയിലേക്ക് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.

ഇന്നലെ സിപിഎം. ആഭിമുഖ്യമുള്ള സ്വകാര്യ ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ജോസഫിന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ ചെറുപുഴയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.കാരാറുകാരൻ ജോസഫിന് ഒന്നരക്കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് കോൺഗ്രസ്സ് നേൃത്വത്തിനെതിരെ കുടുംബം ആരോപിക്കുന്നത്. എന്നാൽ ഇത് ജോസഫ് കൂടി ഉൾപ്പെട്ട ഭരണ സമിതിയാണ് നൽകേണ്ടതെന്ന പ്രചാരണവുമുണ്ട്. സമഗ്രമായ അന്വേഷണം കൊണ്ടേ ഈ സംഭവത്തിന്റെ ചുരുളഴിക്കാൻ കഴിയുകയുള്ളൂ.

ജോസഫിന്റെ ദുരൂഹ മരണത്തിൽ ബന്ധുക്കളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ ജോസഫിന്റെ സഹോദരൻ മാർട്ടിൻ പൊലീസിൽ പരാതി നൽകിയിരുന്നു. ജോസഫിന്റെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിർമ്മാണം നടത്തിയ ഇനത്തിൽ ചെറുപുഴ ഡവലപ്പേഴ്സ്. സിയാദ് കമ്പനി എന്നിവയിൽ നിന്നായി 1.4 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് സഹോദരന്റെ പരാതി. കഴിഞ്ഞ 4 ാം തീയ്യതി വൈകീട്ടാണ് ജോസഫിനെ കാണാതായത്. 5 ാം തീയ്യതി രാവിലെ താൻ നിർമ്മാണം നടത്തിയ കെട്ടിടത്തിന്റെ മുകൾ നിലയിൽ കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിലാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP