Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിൽ നിന്ന് പണം മാറ്റിയത് 16 വ്യാജ അക്കൗണ്ടുകളിലേക്ക്; നഷ്ടപ്പെട്ടത് ഐസിഐസിഐ ശാഖയിൽ സൂക്ഷിച്ചിരുന്ന പണം; നഷ്ടപ്പെട്ട 65 ലക്ഷത്തിൽ 30 ലക്ഷം തിരിച്ച് പിടിച്ചത് അക്കൗണ്ട് മരവിപ്പിച്ച്; പണം തട്ടിയത് രാജസ്ഥാനിൽ നിന്നുള്ള ഹാക്കർമാരെന്ന് സംശയം

തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിൽ നിന്ന് പണം മാറ്റിയത് 16 വ്യാജ അക്കൗണ്ടുകളിലേക്ക്; നഷ്ടപ്പെട്ടത് ഐസിഐസിഐ ശാഖയിൽ സൂക്ഷിച്ചിരുന്ന പണം; നഷ്ടപ്പെട്ട 65 ലക്ഷത്തിൽ 30 ലക്ഷം തിരിച്ച് പിടിച്ചത് അക്കൗണ്ട് മരവിപ്പിച്ച്; പണം തട്ടിയത് രാജസ്ഥാനിൽ നിന്നുള്ള ഹാക്കർമാരെന്ന് സംശയം

രഞ്ജിത്ത് ബാബു

കണ്ണൂർ: തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം രാജസ്ഥാൻകാരായ ഹാക്കർമാരെന്ന് സംശയം. അർബൻ ബാങ്കിന്റെ ഐ.സിഐ.സിഐ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നാണ് 16 വ്യാജ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. 65 ലക്ഷം രൂപ തട്ടിയെടുത്തെങ്കിലും അക്കൗണ്ട് മരവിപ്പിച്ച് 30 ലക്ഷത്തോളം രൂപ അർബൻ ബാങ്ക് അധികൃതർ തടഞ്ഞ് വെക്കുകയും 15 ലക്ഷത്തോളം രൂപ തിരിച്ച് പിടിക്കുകയും ചെയ്തിട്ടുണ്ട്. 

എസ്.ബി.ഐ., കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊഡാക്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്.ഡി.എഫ്. സി, ഇൻഡസ് എന്നീ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ് പണം ചോർത്തിയത്. ഈ അക്കൗണ്ട് ഉടമകളുടെ പേരുകൾ ബബ്ളു, ഗോപനാഥ് തുടങ്ങിയ രാജസ്ഥാനി പേരുകളാണ്. അതിനാൽ രാജസ്ഥാൻ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുകൾ നടത്തുന്ന സംഘം പ്രവർത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കംപ്യൂട്ടറിൽ അതിവിദഗ്ദരാണ് ഇവരെന്നാണ് കരുത്തുന്നത്.

ബാങ്കിന്റെ ഐ.പി. കോഡ് അറിയാവുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്കോ മറ്റോ സന്ദേശങ്ങളയച്ച് കോഡ് നമ്പർ കൈക്കലാക്കുന്ന അതി സങ്കീർണ്ണമായ വിദ്യ തട്ടിപ്പുകാർ പ്രയോഗിച്ചുണ്ടെന്നാണ് കരുതുന്നത്. ബാങ്കുകളുടെ കംപ്യൂട്ടർ വിഭാഗം കൈകാര്യം ചെയ്യുന്നവരേക്കാൾ വിദഗ്ദരാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമാവുന്നു. സാധാരണ ഗതിയിൽ രാത്രി സമയത്താണ് ആർ.ടി.ജി.എസ്. സംവിധാനത്തിലൂടെ ബാങ്കുകൾ മറ്റ് ബാങ്കുകളുമായി ഇടപാടുകൾ നടത്താറുള്ളത്. ഇത് പൂർണ്ണമായും തട്ടിപ്പു സംഘം നിരീക്ഷണ വിധേയമാക്കിയാണ് തട്ടിപ്പ് നടത്തിയത്. രാജസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്ക് ചോർത്തിയ പണം ഡൽഹി ബ്രാഞ്ചുകളിൽ ഉൾപ്പെടെ ഉടൻ തന്നെ മാറ്റിയിട്ടുമുണ്ട്.

ഐ.സി.സിഐ ബാങ്കിന്റെ തളിപ്പറമ്പ് ശാഖാ മാനേജർക്കുണ്ടായ സംശയത്തെ തുടർന്നാണ് വൻതുക നഷ്ടപ്പെടാതിരുന്നത്.കഴിഞ്ഞ ദിവസം അതിരാവിലെ അക്കൗണ്ടുകൾ പരിശോധിക്കുന്നതിനിടയിൽ അർബർ ബാങ്കിന്റെ 65 ലക്ഷത്തോളം രൂപ വിവിധ അക്കൗണ്ടുകളിലേക്കായി മാറ്റിയതാണ് സംശയം ജനിപ്പിച്ചത്. ഉടൻ തന്നെ ഐ.സിഐ.സിഐ മാനേജർ അർബൻ ബാങ്കുമായി ബന്ധപ്പെട്ടു. തുടർന്ന് അർബൻ ബാങ്ക് അധികൃതർ പല അക്കൗണ്ടിലേയും പണം തടഞ്ഞുവെച്ചു. ഹാക്കർമാർ തട്ടിയെടുക്കാൻ ശ്രമിച്ച 15 ലക്ഷത്തോളം രൂപ തിരിച്ച് പിടിക്കുകയും ചെയ്തു. അതോടെ വീണ്ടും നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കാനുള്ള ശ്രമം തുടരുകയാണ്.

30 ലക്ഷത്തോളം രൂപയാണ് അർബൻ ബാങ്ക് അധികൃതർ തന്നെ അക്കൗണ്ട് മരവിപ്പിച്ചതിലൂടെ തടഞ്ഞുവെച്ചത്. ബാക്കി തുകയും തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതർ. അർബൻ ബാങ്കിന്റെ ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിച്ചാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഇടപാടുകാർ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അർബൻ ബാങ്ക് അധികൃതർ അറിയിച്ചു. സമാന തട്ടിപ്പുകൾ അന്വേഷിക്കുന്ന പൊലീസ് വിഭാഗത്തിന്റെ സഹായം തളിപ്പറമ്പ് പൊലീസ് തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP