Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെവി വേദന കൊണ്ട് പുളഞ്ഞ് നാലര വയസ്സുകാരിയെ കൊണ്ട് പോയത് സർക്കാർ ആശുപത്രിയിൽ; പരിശോധനയ്ക്ക് ശേഷം മരുന്നില്ലെന്ന് പറഞ്ഞ് നൽകിയത് വെറും കുറിപ്പ് മാത്രം; പാതിരാത്രിയിൽ മരുന്ന് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോൾ നിർദ്ദേശിച്ചത് സ്വകാര്യ ആശുപത്രിയുടെ പേരും; നാദാപുരം താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല

ചെവി വേദന കൊണ്ട് പുളഞ്ഞ് നാലര വയസ്സുകാരിയെ കൊണ്ട് പോയത് സർക്കാർ ആശുപത്രിയിൽ; പരിശോധനയ്ക്ക് ശേഷം മരുന്നില്ലെന്ന് പറഞ്ഞ് നൽകിയത് വെറും കുറിപ്പ് മാത്രം; പാതിരാത്രിയിൽ മരുന്ന് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോൾ നിർദ്ദേശിച്ചത് സ്വകാര്യ ആശുപത്രിയുടെ പേരും; നാദാപുരം താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല

ടി.പി.ഹബീബ്

കോഴിക്കോട്: ആരോഗ്യ മന്ത്രി പി.കെ.ഷൈലജയുടെ മണ്ഡലത്തിന് തൊട്ടടുത്തുള്ള നാദാപുരം ഗവ.താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല.ചികിൽസക്കെത്തുന്ന രോഗികളെ മതിയായ പരിചരണം നൽകാതെ പ്രയാസപ്പെടുത്തുന്നുവെന്നായിരുന്നു നേരത്തെയുള്ള പ്രധാന പരാതി.ഇടത് പക്ഷത്തോട് ഏറെ താൽപര്യം പ്രകടിപ്പിക്കുന്ന സൈബർ പോരാളികൾ തന്നെ വിഷയം സോഷ്യൽ മീഡിയയിൽ എഴുതിയതോടെ സംഭവം വൈറലായിരിക്കുകയാണ്.നാലര വയസ്സുള്ള കുട്ടിക്കും കുടുംബത്തിനുമുണ്ടായ പ്രയാസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ചെവി വേദന കൊണ്ട് പുളഞ്ഞ നാലര വയസ്സുകാരിയായ എൽ.കെ.ജി.വിദ്യാർത്ഥിനിക്ക് മരുന്ന് ലഭിക്കാതെ കൊടിയ പീഡനം.അർധ രാത്രിയിൽ വിവിധ ആശുപത്രികളിൽ കയറി ഇറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് ഒടുവിൽ മരുന്ന് ലഭിച്ചത്.അര മണിക്കൂറോളം ജീപ്പിൽ കഴിച്ച് കൂടിയ കുടുംബം വേദനയിൽ നിന്നും കുട്ടി അൽപ്പം ആശ്വാസം കണ്ടെത്തിയതോടെയാണ് വീട്ടിലേക്ക് പോയത്.അപ്പോഴേക്കും സമയം അതിരാവിലെ അഞ്ചര മണി കഴിഞ്ഞിരുന്നു.വാണിമേൽ നിടുംപറമ്പ് നടുവിലക്കണ്ടിയിൽ വിജീഷിനും കുടുംബത്തിനുമാണ് വേദന കടിച്ചമർത്തി മകളെയും കൊണ്ട് വിവിധ ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നത്.

നിടുംപറമ്പ് എൽ.പി.സ്‌കൂളിലെ എൽ.കെ.ജി.വിദ്യാർത്ഥിനിയായ അൻസികാസ് സിനുവിന് ടാലന്റ് പരീക്ഷക്ക് പിന്നാലെയാണ് ശക്തമായ ചെവി വേദന അനുഭവപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അസുഖം വർധിച്ചത്.കഠിനമായ വേദനയിൽ കുട്ടി കൈകാലുകൾ അടിച്ച് കരയുന്ന നിലയിലായിരുന്നു.ചെവിവേദനയാണെന്ന് കുട്ടി ഉറക്കെ വിളിച്ച് പറഞ്ഞതോടെ വീട്ടിലുണ്ടായിരുന്ന ചെവി വേദനക്കുള്ള മരുന്ന് നൽകി.എന്നാൽ അർധ രാത്രി 3 മണിയായിട്ടും വേദനക്ക് കുറവ് വന്നില്ല.തുടർന്ന് പ്രത്യേക വാഹനം പിടിച്ച് 16 കിലോ മീറ്റർ അകലെയുള്ള നാദാപുരം ഗവ.ആശുപത്രിയിലെത്തി.ആശുപത്രിയിൽ ഉറക്കത്തിലായിരുന്ന ഡോക്ടറെ വിളിച്ചു.മിനിറ്റുകൾക്കുള്ളിൽ ഡോക്ടർ എത്തി കുട്ടിയെ പരിശോധിച്ചു.ചെവി വേദനയാണെന്ന് പറഞ്ഞു.കുട്ടിക്കുള്ള മരുന്നും കുറിച്ച് നൽകി.

മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക് പോയപ്പോൾ മരുന്ന് ഇല്ലെന്ന മറുപടിയാണ് കുടുംബത്തിന് ലഭിച്ചത്.വേദന കൊണ്ട് കുട്ടി പുളയുന്നത് കാരണം കൂടുതൽ കാര്യങ്ങൾ തിരക്കാൻ സാധിച്ചില്ലെന്ന് കൂടെയുണ്ടായിരുന്ന വിനീഷ് പറഞ്ഞു.ഇപ്പോൾ മരുന്ന് എവിടെ ലഭിക്കുമെന്ന ചോദ്യത്തിന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെന്ന മറുപടിയാണ് ലഭിച്ചത്.അവിടെ എത്തിയെങ്കിലും അത് പൂട്ടിയ നിലയിയായിരുന്നു.20 കിലോ മീറ്ററിലതികം ദൂരെയുള്ള കുറ്റ്യാടി ഗവ.ആശുപത്രിയിൽ മരുന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കുടുംബം കുറ്റ്യാടിയിലേക്ക് യാത്ര തിരിച്ചു.കക്കട്ടിലെത്തിയപ്പോൾ കരുണ ക്ലിനിക്കിലിറങ്ങി.അവിടെ നിന്നും മരുന്ന് ലഭിച്ചത് മാത്രമാണ് കുടുംബത്തിന് ലഭിച്ച ഏക ആശ്വാസം.കുട്ടിക്ക് മരുന്ന് വാങ്ങി നൽകി വേദന കുറയുന്നുണ്ടോയെന്ന് അര മണിക്കൂർ സമയം ജീപ്പിലിരുന്ന് കുടുംബം നിരീക്ഷിച്ചു.വേദന കുറഞ്ഞ് വന്നതോടെയാണ് കുടുംബം വീട്ടിലേക്ക് മടങ്ങി.വാർപ്പിന്റെ ജോലി എടുത്താണ് വിജീഷ് കുടുംബം കഴിയുന്നത്.കുടുംബത്തിനുണ്ടായിരുന്ന കടുത്ത വേദന ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി,മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കാര്യങ്ങൾ അന്യേഷിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ:എം.ജമീല പറഞ്ഞു.ജോലിക്കുണ്ടായിരുന്ന ഡോക്ടറെ വിളിച്ച് കാര്യങ്ങൾ കാര്യങ്ങൾ വിശദമായി തിരക്കിയിട്ടുണ്ട്.നിലവിൽ നാദാപുരം ഗവ.ആശുപത്രിയിൽ പനിക്കുള്ള പാരസറ്റാമോൾ എന്ന മരുന്ന് ഉണ്ട്.അതിന്റെ കൂടെ ചില ഡോക്ടർമാർ മെസ്റ്റാൾ സിറപ്പ് എന്ന മരുന്ന് കൂടി എഴുതി നൽകാറുണ്ട്.അത് ഇപ്പോൾ ആശുപത്രിയിലില്ല.ഈ മരുന്നുകൾ തീർന്ന കാര്യം ആശുപത്രി ജീവനക്കാർ ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല.രാത്രിയിൽ വന്ന കുട്ടിക്ക് ഒരു മരുന്നും നൽകിയിട്ടില്ല എന്ന പരാതിയെ കുറിച്ച് അന്യേഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP