Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസഫിന്റെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കും; ചെറുപുഴയിൽ ജോസഫ് ജോയിയുടെ വീട്ടിൽ നേരിട്ടെത്തി വിവരം ധരിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; കെ.കരുണാകരൻ ട്രസ്റ്റ് ഭരണസമിതി അംഗങ്ങൾക്ക് പൊലീസ് നോട്ടീസ് നൽകി

ജോസഫിന്റെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കും; ചെറുപുഴയിൽ ജോസഫ് ജോയിയുടെ വീട്ടിൽ നേരിട്ടെത്തി വിവരം ധരിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; കെ.കരുണാകരൻ ട്രസ്റ്റ് ഭരണസമിതി അംഗങ്ങൾക്ക് പൊലീസ് നോട്ടീസ് നൽകി

രഞ്ജിത്ത് ബാബു

കണ്ണൂർ: ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ മുതുപാറക്കുന്നേൽ ജോയിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിന്റെ ആദ്യ ഗഡു ഉടൻ കൈമാറുമെന്നും പാർട്ടി നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റുകളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജോയിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും. ട്രസ്റ്റിന്റെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുന്നതെ ഉള്ളൂ. മൂന്നംഗ സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സത്യസന്ധമായും സുതാര്യമായും കേസന്വേഷിക്കണമെന്നാണ് സമിതിയോട് താൻ പറഞ്ഞിട്ടുള്ളത്. കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ കേസിൽ ഏറ്റവും കൂടുതൽ ആരോപണങ്ങളുണ്ടായത്. കരാർ തുകയായ ഒരു കോടി 40 ലക്ഷം രൂപ നൽകാത്തതിനെ തുടർന്നാണ് ജോയി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിക്ക് ബന്ധമില്ല എന്നായിരുന്നു ആദ്യം നേതൃത്വം എടുത്തിരുന്ന നിലപാട്. എന്നാൽ, കഴിഞ്ഞ ദിവസം ജോയിയുടെ കുടുംബാംഗങ്ങളെയും ട്രസ്റ്റിലുള്ള ആളുകളെയും ഉൾപ്പെടുത്തി ചർച്ച നടത്തിയതിന് ശേഷമാണ് ഒരു സമവായത്തിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നത്. അതേസമയം, ടി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പ് തുടരുകയാണ്. ജോസഫ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് മുമ്പാകെ ഹാജരാകൻ കോൺഗ്രസ്സ് നേതാക്കൾക്ക് പൊലീസ് നോട്ടീസ് നൽകി. ഭരണസമിതി അംഗങ്ങളായ കെ. കുഞ്ഞികൃഷ്ണൻ, റോഷി ജോസ്, അബ്ദുൾ സലീം, കെ.സബാസ്റ്റിയൻ തുടങ്ങി 9 പേർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന് ജോയിയുടെ മകൻ ഡെൻസ് കത്ത് എഴുതിയിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ജോയിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നതായിരുന്നു ഡെൻസിന്റെ കത്ത്.പപ്പയുടെ മരണത്തിന് ഉത്തരവാദി കോൺഗ്രസ്സ് നേതാക്കളാണെന്നും ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ട് 1.4 കോടി രൂപ ലഭിക്കാനുണ്ടെന്നും മകൻ കത്തിൽ വ്യക്തമാക്കിയിരുന്നു. എന്റെ അമ്മയുടേയും സഹോദരങ്ങളുടേയും കണ്ണീർ കോൺഗ്രസ്സ് നേതാക്കൾ കാണണമെന്നും മകൻ കത്തിലൂടെ ആവശ്യപ്പെടുന്നു. വിവരമറിഞ്ഞ ഉടൻ മരണമടഞ്ഞ ജോസഫിന്റെ കുടുംബത്തിനെ കാണാൻ മുല്ലപ്പള്ളിതീരുമാനിക്കുകയായിരുന്നു. ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും ജോസഫിന്റെ ഫോൺവിളികളും പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന്. കുടുംബം ആവശ്യപ്പെടുന്നു. കെ. കരുണാകരൻ സ്മാരക ആശുപത്രിയുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടവർ തന്നെയാണ് ജോസഫിനെ അപായപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ കൊണ്ടു പോയ രേഖകൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമുല്ല. പൊലീസാണ് ഇതിന് മറുപടി പറയേണ്ടതെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് ജോസഫിന്റെ മരണം ആത്മഹത്യ എന്ന നിലയിൽ മുറുകെ പിടിച്ചാൽ മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കുടുംബം ആവശ്യപ്പെടും.ലക്ഷക്കണക്കിിന് രൂപ കയ്യിൽ നിന്നെടുത്താണ് ആശുപത്രിയും ഷോപ്പിങ് കോംപ്ലക്സും ഫ്ളാറ്റും അടക്കമുള്ള കെട്ടിടം നിർമ്മിച്ചത്. നിർമ്മിച്ച ഇനത്തിൽ ലഭിക്കാനുള്ള പണത്തിന് ഓരോ തവണ ആവശ്യപ്പെടുമ്പോഴും മാറ്റി മാറ്റി അവധി നൽകും. ഏറ്റവും ഒടുവിൽ അനുബന്ധ രേഖകളുമായി പോയ ശേഷമാണ് ജോസഫ് മരിച്ചത്.

ജോസഫിന്റെ ദുരൂഹമരണത്തിന് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചുറുപുഴയിൽ വൻ പ്രതിഷേധ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം നടന്നത്. വിവിധ കക്ഷികൾ സംയുക്തമായി ജനകീയ പ്രതിഷേധത്തിൽ പങ്കുകൊണ്ടു. മലയോരത്ത് നടന്ന പ്രതിഷേധത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ജോസഫിന് ലഭിക്കാനുള്ള 1.34 രൂപയും നഷ്ടപരിഹാരവും ചെറുപുഴ ഡവലപ്പേഴ്സ് അധികൃതർ നൽകണമെന്നും കെ. കരുണാകരന്റെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും ഭൂമി ഇടപാടിനെക്കുറിച്ചും സമഗ്ര അന്വേണം നടത്തണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. മരണപ്പെട്ട ജോസഫിന്റെ കുടുംബത്തോടൊപ്പം ആക്ഷൻ കമ്മിറ്റി പ്രക്ഷോഭരംഗത്ത് സജീവമാകാനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP