Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുണാകരന്റെ പേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കുന്നതിന് നിയന്ത്രണം വേണം; ലീഡറുടെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തികൾ ഒഴിവാക്കണം; പാർട്ടിക്കാരാണ് കുറ്റം ചെയ്തത് എങ്കിലും നടപടി എടുക്കാൻ കോൺഗ്രസ് തയ്യാറാകണം; ചെറുപുഴ ജോസഫിന്റെ മരണത്തിൽ സർക്കാർ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ; ജോസഫിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കണമെന്നും വടകര എംപി

കരുണാകരന്റെ പേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കുന്നതിന് നിയന്ത്രണം വേണം;  ലീഡറുടെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തികൾ ഒഴിവാക്കണം; പാർട്ടിക്കാരാണ് കുറ്റം ചെയ്തത് എങ്കിലും നടപടി എടുക്കാൻ കോൺഗ്രസ് തയ്യാറാകണം; ചെറുപുഴ ജോസഫിന്റെ മരണത്തിൽ സർക്കാർ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ; ജോസഫിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കണമെന്നും വടകര എംപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തണമെന്നു കെ.മുരളീധരൻ എംപി. കെ.കരുണാകരന്റെ പേരിൽ തുടങ്ങിയ ട്രസ്റ്റ് ഒരാളുടെ മരണത്തിനിടയാക്കിയതിൽ വേദനയുണ്ട്. നേതാക്കളുടെ പേരിൽ ഇത്തരം ട്രസ്റ്റുകൾ ഉണ്ടാക്കുന്നതിനു നിയന്ത്രണം വേണമെന്നു പാർട്ടിയിൽ ആവശ്യപ്പെടും. ഇത്തരം സംഭവങ്ങൾ കരുണാകരന്റെ സൽപ്പേരിനാണു കളങ്കമുണ്ടാക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റുകളിൽ ഒന്നിനെ കുറിച്ച് മാത്രമെ തനിക്ക് അറിയുള്ളുവെന്നും അത് രമേശ് ചെന്നിത്തല അധ്യക്ഷനായ ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. മരിച്ച വ്യക്തിയുടെ കുടുംബത്തിനു കൂടി സ്വീകാര്യമാകുന്ന അന്വേഷണമാണു വേണ്ടത്. കോൺഗ്രസ് നേതാക്കൾ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവർക്കെതിരെ പാർട്ടി നടപടിയെടുക്കണം. മരിച്ച വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല പാർട്ടിക്കുണ്ട്. സെപ്റ്റംബർ നാലിനു വൈകിട്ടു കാണാതായ ജോസഫിനെ അഞ്ചിനു രാവിലെയാണു കെട്ടിടത്തിൽ കൈകാലുകളുടെ ഞരമ്പുകൾ മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിലെ ഞരമ്പിനേറ്റ മുറിവിലൂടെ രക്തം വാർന്നാണു മരണം സംഭവിച്ചതെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റ്, ചെറുപുഴ ഡവലപ്പേഴ്‌സ് കമ്പനി, സിയാദ് കമ്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടം. ഈ കെട്ടിടത്തിന്റെ നിർമ്മാണം കരാറെടുത്തിരുന്നതു ജോസഫായിരുന്നു. ചെറുപുഴ ഡവലപ്പേഴ്‌സ്, സിയാദ് കമ്പനി എന്നിവരിൽനിന്നായി ജോയി മുതുപാറയ്ക്ക് 1.4 കോടി രൂപ ലഭിക്കാനുണ്ടെന്നും ഇതു നൽകാത്തതിലുള്ള മനോവിഷമം മൂലമാണു മരണമെന്നുമാണു സഹോദരന്റെ പരാതി.
ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ചെറുപുഴ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ചെറുപുഴ ഡെവലപ്പേഴ്‌സ് കമ്പനിയുടെ ഭാരവാഹികളായ എട്ടു പേർക്ക് പൊലീസ് നോട്ടീസ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP