Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`അനധികൃത ഫ്‌ളാറ്റുകൾ ഉയരുന്നതിൽ കോടതികൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പങ്കുണ്ട്`; ഒരു കോടി രൂപ അടച്ചാൽ നിയമവിരുദ്ധ നിർമ്മാണം ക്രമപ്പെടുത്താൻ കഴിയുന്നു; മരട് ഫ്‌ളാറ്റ് വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ

`അനധികൃത ഫ്‌ളാറ്റുകൾ ഉയരുന്നതിൽ കോടതികൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പങ്കുണ്ട്`; ഒരു കോടി രൂപ അടച്ചാൽ നിയമവിരുദ്ധ നിർമ്മാണം ക്രമപ്പെടുത്താൻ കഴിയുന്നു; മരട് ഫ്‌ളാറ്റ് വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: അനധികൃത ഫ്ളാറ്റ് നിർമ്മാണത്തിൽ കോടതികൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പങ്കുണ്ടെന്ന് കോൺഗ്രസ്സ് നേതാവ് വി എം. സുധീരൻ. ഒരു കോടി രൂപ പിഴയടച്ച് നിയമവിരുദ്ധ നിർമ്മാണം ക്രമപ്പെടുത്താൻ ഇപ്പോൾ നിയമത്തിന്റെ വഴിയുണ്ട്. കോടതികളെ ആശ്രയിച്ച് അനധികൃത നിർമ്മാതാക്കൾ രക്ഷപ്പെടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി എം. സുധീരൻ. മരട് ഫ്ളാറ്റിൽ സർക്കാർ നടത്തുന്ന സർവ്വകക്ഷി യോഗത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്നും ഈടാക്കുന്നതിന് സർക്കാർ തീരുമാനമെടുക്കണം. പാലാരിവട്ടം പാലം ഇ. ശ്രീധരനെകൊണ്ടു തന്നെ പൊളിച്ചു നിർമ്മി്ക്കാനുള്ള തീരുമാനം ഉചിതമായെന്നും അദ്ദേഹം പറഞ്ഞു.

മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കൾ ഫ്ളാറ്റ് ഉടമകളെ വഞ്ചിക്കുകയായിരുന്നു. ഫ്ളാറ്റ് നിർമ്മാതാക്കൾ തന്നെയാണ് ഇതിലെ കുറ്റവാളികൾ. ഇപ്പോഴത്തെ സുപ്രീം കോടതി വിധി ശക്തമാണ്. ദു:സ്വാധീനം ചെലുത്തിയാണ് ഇവിടെ നിർമ്മാണ പ്രവർത്തനം നടത്തിയത്. അറിഞ്ഞോ അറിയതേയോ ചതിയിൽ പെടുകയായിരുന്നു ഫ്ളാറ്റ് ഉടമകൾ. ഇതിൽ ഉത്തരവാദിത്വമില്ലെന്ന് നിർമ്മാതാക്കൾ പറയുന്നത് ധിക്കാരമാണെന്നും സുധീരൻ പറഞ്ഞു. താമസക്കാരായ ആളുകളോട് മാനുഷികമായ സമീപനം ആവശ്യമാണ്.

അവർക്ക് ആവശ്യമായ നഷ്ടപരിഹരാവും പുനഃരധിവാസ ചിലവും നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. നിയമവിരുദ്ധ നിർമ്മാണം നടത്തിയ നിർമ്മാതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നടപടിയെടുക്കേണം. ഡി.എൽ. എഫ്, ഫ്ളാറ്റിന്റെ കാര്യത്തിൽ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും തെറ്റായ സന്ദേശം നൽകിയിരുന്നു. ആ വിധി തിരുത്തുന്നതിനാവശ്യമായ നടപടി സുപ്രീം കോടതി സ്വയം എടുക്കണം. അല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കണം.

ഈ സമയങ്ങളിൽ കോടതി ഇടപെടാത്തത് ഗുരുതരമായ വീഴ്ചയാണ്. കേരളത്തിൽ വ്യാപകമായി അനധികൃത നിർമ്മാണം നടക്കുന്നുണ്ടെന്നും തദ്ദേശ ഭരണ സംവിധാനത്തിന്റേയും പണത്തിന്റേയും ഹുങ്കിലാണ് ഇവ കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മരട് ഫ്ളാറ്റ് നിർമ്മിക്കുമ്പോൾ ജില്ലാ ഭരണകൂടം എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എറണാകുളം ഭാഗത്ത് നടക്കുന്ന അനധികൃത ഫ്ളാറ്റ് നിർമ്മാണങ്ങളുടെ കാര്യത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഏത് നിർമ്മാണം നടത്തിയാലും അവർ പിടിക്കപ്പെടുകയും അവർക്കെതിരെ നടപടിയുണ്ടാവുകയും വേണം. സർവ്വ നിയമങ്ങളും കാറ്റിൽ പറത്തി നിർമ്മാണം നടക്കുന്നുണ്ട്. സർക്കാർ ഭാഗത്തെ പോരായ്മയാണ് ഇതിനുള്ള മറ്റൊരു കാരണമെന്നും സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP