Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണ് പിണറായി വിജയൻ`; കിയാലും കിഫ്ബിയും ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത് അഴിമതിയുള്ളതിനാൽ; സർക്കാരും സിപിഎമ്മും ശ്രമിക്കുന്നത് ഫ്‌ളാറ്റ് ഉടമകളെ മറയാക്കി ബിൽഡർമാരെ രക്ഷപ്പെടുത്താൻ; പാലാരിവട്ടം പാലം അഴിമതിയിൽ മുഴുവൻ കുറ്റക്കാരെയും പിടികൂടാൻ സർക്കാർ ശ്രമിക്കുന്നില്ല; സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

`ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണ് പിണറായി വിജയൻ`; കിയാലും കിഫ്ബിയും ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത് അഴിമതിയുള്ളതിനാൽ; സർക്കാരും സിപിഎമ്മും ശ്രമിക്കുന്നത് ഫ്‌ളാറ്റ് ഉടമകളെ മറയാക്കി ബിൽഡർമാരെ രക്ഷപ്പെടുത്താൻ; പാലാരിവട്ടം പാലം അഴിമതിയിൽ മുഴുവൻ കുറ്റക്കാരെയും പിടികൂടാൻ സർക്കാർ ശ്രമിക്കുന്നില്ല; സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പിണറായി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പാലാരിവട്ടം പാലം അഴിമതിയിൽ മുഴുവൻ കുറ്റക്കാരെയും പിടികൂടാനുള്ള താൽപര്യം സർക്കാർ കാണിക്കുന്നില്ലെന്നും. കേസന്വേഷണം ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നു എന്നുമാണ് മുരളീധരൻ ആരോപിക്കുന്നത്. ഇതിന് പുറമെ കിഫ്ബി കിയാൽ എന്നിവിടങ്ങളിൽ സിഎജി ഓഡിറ്റ് വേണ്ട എന്ന് ആവർത്തിച്ച് പറയുന്നതിന് കാരണം അഴിമതി മൂടിവെക്കൽ തന്നെയാണ് എന്നാണ് മുരളീധരൻ ആരോപിക്കുന്നത്. മരടും പാലാരിവട്ടവും അടക്കമുള്ള വിഷയങ്ങൾ മുമ്പിലുണ്ടായിട്ടും കേരളത്തിൽ അഴിമതിയൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണെന്നും മുരളീധരൻ പറഞ്ഞു.

മരട് ഫ്‌ളാറ്റ് വിഷയത്തിൽ സംസ്ഥാനസർക്കാരും സിപിഎമ്മും നടത്തുന്നത് ഫ്‌ളാറ്റ് ഉടമകളെ മറയാക്കി ബിൽഡർമാരെ രക്ഷിക്കാനുള്ള നീക്കമാണ് എന്നും അദ്ദേഹം പറഞ്ഞു.മരട് വിഷയത്തിൽ സംസ്ഥാനസർക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകണം. ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് കെട്ടിടം പണിയാൻ അനുമതി നൽകിയവരെ പ്രോസിക്യൂട്ട് ചെയ്യണം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP