Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെറ്റ് വർക്ക് മാർക്കറ്റിങ് തട്ടിപ്പ് കേസിൽ പ്രതിയായിട്ടും ഇടപാടുകാരെ പ്രലോഭിപ്പിക്കൽ തുടരുന്നു; ഒളിവിലിരുന്ന് ശ്രമങ്ങൾ തുടരുന്നത് ക്യൂ ലയൺസ് ഉടമ വേണുഗോപാലൻ നായർ; ഒളിവിലിരുന്ന് പ്രചരിപ്പിക്കുന്നത് കേസെല്ലാം പൊലീസ് ഗൂഢാലോചനയെന്നും

നെറ്റ് വർക്ക് മാർക്കറ്റിങ് തട്ടിപ്പ് കേസിൽ പ്രതിയായിട്ടും ഇടപാടുകാരെ പ്രലോഭിപ്പിക്കൽ തുടരുന്നു; ഒളിവിലിരുന്ന് ശ്രമങ്ങൾ തുടരുന്നത് ക്യൂ ലയൺസ് ഉടമ വേണുഗോപാലൻ നായർ; ഒളിവിലിരുന്ന് പ്രചരിപ്പിക്കുന്നത് കേസെല്ലാം പൊലീസ് ഗൂഢാലോചനയെന്നും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നെറ്റ് വർക്ക് മാർക്കറ്റിങ് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വാട്സാപ്പ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ പ്രലോഭിപ്പിക്കാനുള്ള ശ്രമം തുടരുന്നതായി വിവരം. കാഞ്ഞങ്ങാട് മാവുങ്കാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂ ലയൺസ് -ഇ.കൊമേഴ്സ് ഉടമകളായ കാഞ്ഞങ്ങാട് ഇരിയയിലെ കെ. വേണുഗോപാലൻ നായരാണ് ഒളിവിലിരുന്ന് തട്ടിപ്പിനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുന്നത്. പൊലീസ് ഈ കേസിൽ ഇ.കൊമേഴ്സ് ഉടമകളായ കെ. പ്രജീഷ്, പൂണൂർ ഹൗസിൽ ബാലദാസ്, രാവണേശ്വരത്തെ നാട്ടങ്കൽ ഹൗസിൽ സുധീഷ്, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഈ സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാനായ വേണുഗോപാലൻ നായരും ഡയരക്ടർ അരിയളത്തെ ഇ. വിനോദ് കുമാറും ഒളിവിലിരുന്ന് തങ്ങൾക്കെതിരെ കേസെടുത്തതിനേയും കൂട്ടാളികളെ അറസ്റ്റ് ചെയ്തതിനെതിരേയും മാധ്യമ -പൊലീസ് ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കുകയാണ്. തങ്ങളുടെ സ്ഥാപനത്തിന് സർവ്വ വിധ അംഗീകാരമുണ്ടെന്നും അവകാശപ്പെടുകയാണ്. ഇത് വീണ്ടും തട്ടിപ്പ് തുടരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് കരുതുന്നത്.

മണിച്ചെയിൻ ഏജന്റ്മാരായി പ്രവർത്തിക്കുന്നവരുടെ കുടുംബത്തെ മുഴുവൻ ഏജന്റ്മാരാക്കി നിർത്താൻ ഈ തട്ടിപ്പ് സംഘം ശ്രമം നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉടമകളായവർ വിലയേറിയ ആഡംബര കാറിൽ സഞ്ചരിച്ചും അവരുടെ ഭാര്യമാരും മക്കളും വിലകൂടിയ വസ്ത്രങ്ങളും ഡയമണ്ട് ആഭരണങ്ങൾ അണിഞ്ഞും സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചാണ് പ്രലോഭനം നടത്തുന്നത്. നിങ്ങൾക്കും ഇതുപോലെ ഉയരാമെന്നും അതിനാൽ നിങ്ങളുടെ കുടുംബത്തിലെ ഭാര്യമാരുൾപ്പെടെയുള്ള മുഴുവൻ ആളുകളേയും ഏജന്റുമാരാകാൻ പ്രേരിപ്പിക്കണമെന്നും അങ്ങിനെ വന്നാൽ കുടുംബത്തിന് മൊത്തത്തിൽ വൻ സാമ്പത്തിക ഉയർച്ച കൈവരിക്കാനാകുമെന്നും ഉടമകൾ പറഞ്ഞിരുന്നു.

ഇങ്ങിനെ ചില കുടുംബങ്ങൾ ഇവരുടെ വലയിൽ വീണിട്ടുണ്ട്. ഒരാൾക്ക് ഒന്നേകാൽ ലക്ഷം രൂപയാണ് ഏജന്റുമാരാകാൻ നൽകേണ്ടത്. എന്നാൽ ഒരു കുടുംബത്തിൽ നിന്ന് കൂടുതൽ പേർ ചേരുമ്പോൾ ലക്ഷങ്ങൾ തന്നെ ഇവരുടെ കൈവശം വരും.നേരത്തെ കാഞ്ഞങ്ങാട്ടെ ഒരു യുവതി മാവുങ്കാലിലെ ക്യൂ ലയൺസ് സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അവർക്ക് പണം തിരിച്ച് നല്കി കേസൊതുക്കുകയായിരുന്നു. ഇതിന് അവിടത്തെ പൊലീസും കണ്ണടച്ചതായാണ് വിവരം. മാത്രമല്ല ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനിരയായ ഒരു കൂട്ടം ആളുകൾ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്തിയിരുന്നു.

എന്നാൽ ഇവർ തങ്ങളുടെ സ്ഥാപനത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന് കാട്ടി ക്യൂ ലയൺ ഉടമകൾ പൊലീസിൽ പരാതി നൽകിയിരുന്നു. അവർക്ക് വേണ്ടി അന്വേഷണം നടത്താൻ പൊലീസ് പ്രത്യേക താത്പര്യമെടുത്തതായും ആരോപണമുയർന്നിരുന്നു. കാഞ്ഞങ്ങാട് പൊലീസിന്റെ ഉദാസീനത മൂലമാണ് ഇവർ ഇങ്ങിനെ തഴച്ചു വളർന്നതെന്നും കൂടുതൽ പേരെ തട്ടിപ്പിനിരയാക്കാൻ കാരണമെന്നും ആരോപണമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP