Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശുചിമുറിയിലെ ഫ്‌ളഷ് പ്ലേറ്റ് ഇളക്കി ഒളിപ്പിച്ചത് മുക്കാൽ കിലോ സ്വർണം; പെർഫ്യൂം കുപ്പിക്കകത്ത് ഒളിപ്പിച്ച നിലയിലും ഇൻസ്ട്രുമെൻസ് ബോക്‌സിന് അകത്ത് ഒളിപ്പിച്ച നിലയിലും സ്വർണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 33 ലക്ഷത്തിന്റെ സ്വർണം

ശുചിമുറിയിലെ ഫ്‌ളഷ് പ്ലേറ്റ് ഇളക്കി ഒളിപ്പിച്ചത് മുക്കാൽ കിലോ സ്വർണം; പെർഫ്യൂം കുപ്പിക്കകത്ത് ഒളിപ്പിച്ച നിലയിലും ഇൻസ്ട്രുമെൻസ് ബോക്‌സിന് അകത്ത് ഒളിപ്പിച്ച നിലയിലും സ്വർണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 33 ലക്ഷത്തിന്റെ സ്വർണം

പ്രകാശ് ചന്ദ്രശേഖർ

ആലുവ:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് 33 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനക്ക് മുൻപുള്ള ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മുക്കാ കിലോ സ്വർണം കണ്ടെത്തിയത്. ഫ്‌ളഷ് ടാങ്കിലെ പ്ലേറ്റ് ഇളക്കിമാറ്റി അതിനകത്ത് തങ്കവളകൾ ഒളിപ്പിച്ച നിലയിലായിരുന്നു.

പെർഫ്യൂം കുപ്പിക്കകത്ത് ഒളിപ്പിച്ച നിലയിലും ഇൻസ്ട്രുമെൻസ് ബോക്‌സിന് അകത്ത് ഒളിപ്പിച്ച നിലയിലുമാണ് മറ്റൊരാളിൽ നിന്നും സ്വർണം കണ്ടെത്തിയത് - ഷാർജയിൽ നിന്നെത്തിയ മലപ്പുറം പുളിക്കൽ സ്വദേശിയിൽ നിന്നാണ് കാൽ കിലോ സ്വർണം കണ്ടെത്തിയത്. സ്വർണം ചങ്ങല രൂപത്തിലായിരുന്നു പെർഫ്യൂം ബോട്ടിൽ കടത്താൻ ശ്രമിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനയ്ക്ക് മുമ്പായുള്ള ശുചിമുറി യിലെ ഫ്‌ളഷ് ടാങ്കിന്റെ പ്ലേറ്റ് മാറ്റിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത് .ഒളിപ്പിച്ച സ്വർണം ജീവനക്കാരോ, മറ്റ് യാത്രക്കാരോ മുഖേന പുറത്തെത്തിക്കാനാണെന്ന് കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP