Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവ്വകലാശാല ഉത്തരക്കടലാസും വ്യാജ സീലും കണ്ടെടുത്ത കേസ്: 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിനർഹതയുണ്ടെന്ന് പ്രതി; ജാമ്യാപേക്ഷ തള്ളണമെന്ന് സർക്കാർ; കേസിൽ തിങ്കളാഴ്ച വിധി പറയും

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവ്വകലാശാല ഉത്തരക്കടലാസും വ്യാജ സീലും കണ്ടെടുത്ത കേസ്: 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിനർഹതയുണ്ടെന്ന് പ്രതി; ജാമ്യാപേക്ഷ തള്ളണമെന്ന് സർക്കാർ; കേസിൽ തിങ്കളാഴ്ച വിധി പറയും

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ അടങ്ങിയ ബുക്ക്‌ലെറ്റുകളും കായിക സർട്ടിഫിക്കറ്റുകളിൽ പതിക്കാനുപയോഗിക്കുന്ന ഫിസിക്കൽ എഡ്യുക്കേഷൻ മേധാവിയുടെ വ്യാജ ഒദ്യോഗിക മുദ്രയും കണ്ടെടുത്ത കേസിൽ ജാമ്യം അനുവദിക്കണമെന്ന് പ്രതി ശിവരഞ്ജിത്ത് കോടതിയിൽ ബോധിപ്പിച്ചു.

10 വർഷത്തിനു താഴെ ശിക്ഷിക്കാവുന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 60 ദിവസം പിന്നിട്ടിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പൊലീസ് വീഴ്ചക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പിലെ 167 (2) പ്രകാരം പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് അഡ്വ. കാലടി.ആർ.വിനോദ് സമർപ്പിച്ച ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. 3 ദിവസം ചോദ്യം ചെയ്യലിനായി വിട്ടുകൊടുത്തിട്ടും കന്റോൺമെന്റ് പൊലീസ് യാതൊന്നും ചെയ്തില്ലെന്നും ബോധിപ്പിച്ചു.അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും ജാമ്യാപേക്ഷ തള്ളണമെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.

ഇരു ഭാഗവും കേട്ട തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കാനായി മാറ്റി.ശിവരഞ്ജിത്തിനെയും നസീമിനെയും 3 ദിവസം തെളിവെടുപ്പിന് പൊലീസ് കസ്റ്റഡി നൽകിയിരുന്നു. പ്രധാ നമായും മൂന്ന് കാര്യങ്ങൾ ഊന്നി പറഞ്ഞു കൊണ്ടായിരുന്നു അന്ന് എ പി പി യുടെ വാദം. പ്രതികൾ കൃത്യത്തിനുപയോഗിച്ച കത്തി വീണ്ടെടുക്കണം. ശിവരഞ്ജിത്തിന്റെ വീട് പരിശോധന മെമോറാണ്ടം പ്രകാരം പരിശോധിച്ചപ്പോൾ ലഭിച്ച കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസ് ബുക്ക് , ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവിയുടെ ഔദ്യോഗിക മുദ്ര എന്നിവയുടെ ഉറവിടം , അവ എന്തിനൊക്കെ ഉപയോഗിച്ചു , സീൽ നിർമ്മിച്ചത് ഏതെങ്കിലും സ്ഥാപനത്തിൽ വച്ചാണെങ്കിൽ നിർമ്മിച്ചയാളെ തിരിച്ചറിഞ്ഞ് അസ്റ്റ് ചെയ്യൽ , സാക്ഷികളെ കാണിച്ച് തിരിച്ചറിയൽ എന്നിവക്കായി 5 ദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് എ പി പി ആവശ്യപ്പെട്ടത്. ഹർജിയെ പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു.

വധശ്രമത്തിന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സീലിന്റെ വ്യാജ നിർമ്മാണത്തിലോ ഉത്തരക്കടലാസ് സംബന്ധിച്ചോ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രതികളെ തെളിവെടുപ്പിനായി കോളെജിൽ കൊണ്ടുപോയാൽ വിദ്യാർത്ഥികളിൽ നിന്നും പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ 2 ദിവസം മാത്രമേ കസ്റ്റഡി ആവശ്യമുള്ളുവെന്നും വാദിച്ചു. എന്നാൽ അതൊക്കെ പൊലീസ് നോക്കിക്കൊള്ളുമെന്നും കോടതി വ്യക്തമാക്കിക്കൊണ്ടാണ് 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ പ്രതികളെ വിട്ടു കൊടുത്തത്. ജൂലൈ 12ന്പട്ടാപ്പകൽ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്‌സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ അപകടകരമായ കത്തി കൊണ്ട് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരു വരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ മൂന്നും ആറും ഏഴും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴങ്ങെിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP