Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`സരിതയുടെ സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിയുടെ കമ്പനി പണം തട്ടിയെടുത്തു`; സോളാർ കേസ് പരാമർശത്തിൽ വി എസിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ്; കമ്മീഷൻ സാക്ഷി വിസ്താരം 28ന് തുടങ്ങും

`സരിതയുടെ സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിയുടെ കമ്പനി പണം തട്ടിയെടുത്തു`; സോളാർ കേസ് പരാമർശത്തിൽ വി എസിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ്; കമ്മീഷൻ സാക്ഷി വിസ്താരം 28ന് തുടങ്ങും

അഡ്വ. പി നാഗരാജ്‌

തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ മുൻ മുഖ്യമന്ത്രിയും നിലവിൽ ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാനുമായ വി. എസ്.അച്ച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച മാനനഷ്ടക്കേസിൽ അഡ്വക്കേറ്റ് കമ്മീഷൻ സാക്ഷി വിസ്താരം ഈ മാസം 28ന് ആരംഭിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്ജി റ്റി.കെ.സുരേഷാണ് സാക്ഷി വിസ്താരം അഡ്വക്കേറ്റ് കമ്മീഷഷണർ മുഖേന നടത്താൻ ഉത്തരവിട്ടത്. ആയതിലേക്കുള്ള കമ്മീഷണർ ബാറ്റാ കോടതിയിൽ കെട്ടി വയ്ക്കാനും കോടതി ഉത്തരവിട്ടു.

സരിതയുടെ സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിയുടെ കമ്പനി പണം തട്ടിയെടുത്തെന്ന വി.എസിന്റെ പരാമർശമാണ് മാന നഷ്ടക്കേസിനാധാരമായത്. പത്തുലക്ഷം രൂപയും ആയതിന് കേസ് ഫയൽ ചെയ്ത അന്ന് മുതൽ വിധി വരുന്നത് വരെ പലിശയും വിധി തീയതി മുതൽ തുക ഈടാകുന്നത് വരെ മേൽ പലിശയും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി കേസ് ഫയൽ ചെയ്തിരിക്കുന്നത്. പരാമർശം തന്റെ സൽകീർത്തിക്ക് ഖ്യാതി വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP