Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉത്തരേന്ത്യയിലെ കനത്ത മഴയും പ്രളയവും താപ നിലയങ്ങളിൽ ഉത്പാദനക്ഷാമത്തിന് കാരണമാകുന്നു; കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പുമായി കെഎസ്ഇബി

ഉത്തരേന്ത്യയിലെ കനത്ത മഴയും പ്രളയവും താപ നിലയങ്ങളിൽ ഉത്പാദനക്ഷാമത്തിന് കാരണമാകുന്നു; കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പുമായി കെഎസ്ഇബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ തടസ്സം നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനെ തുടർന്നാണ് വൈദ്യുതി ലഭ്യതയിൽ തടസ്സം നേരിടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടർന്ന് ഖനികളിൽ നിന്നുമുള്ള കൽക്കരിയുടെ ലഭ്യതയിൽ വൻഇടിവാണ് നേരിടുന്നത്. ഇതേ തുടർന്ന് ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനക്ഷാമം നേരിടുന്നുണ്ട്.

ഇതുമൂലം ദീർഘകാല കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ ഇന്ന് 325 മെഗാവാട്ടോളം കുറവ് വരികയായിുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈകുന്നരം 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി വൃത്തങ്ങൾ അറിയിക്കുന്നു. സെൻട്രൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്നും റിയൽ ടൈം ബേസിസിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുവാൻ ശ്രമിക്കുകയാണെന്ന് കെഎസ്ഇബി വൃത്തങ്ങൾ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP