Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ഞ് പാളികൾ ഉരുകുന്നത് പ്രവചിച്ചതിനെക്കാൾ വേഗത്തിൽ; സമുദ്ര നിരപ്പ് ഉയരുന്നത് കാരണം അപകടത്തിലാകുന്ന ലോകത്തിലെ 20 നഗരങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിൽ; രാജ്യത്ത് ഏറ്റവും വേഗം മുങ്ങുന്നത് നമ്മുടെ സ്വന്തം കൊച്ചി; ഭീഷണി നേരിടുന്ന മറ്റ് നഗരങ്ങൾ ഏതൊക്കെ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ

മഞ്ഞ് പാളികൾ ഉരുകുന്നത് പ്രവചിച്ചതിനെക്കാൾ വേഗത്തിൽ; സമുദ്ര നിരപ്പ് ഉയരുന്നത് കാരണം അപകടത്തിലാകുന്ന ലോകത്തിലെ 20 നഗരങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിൽ; രാജ്യത്ത് ഏറ്റവും വേഗം മുങ്ങുന്നത് നമ്മുടെ സ്വന്തം കൊച്ചി; ഭീഷണി നേരിടുന്ന മറ്റ് നഗരങ്ങൾ ഏതൊക്കെ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗംകൂടുന്നത് കേരളം ഉൾപ്പെടെയുള്ള തീരദേശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. ഈ നൂറ്റാണ്ടിൽ വർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങും എന്നും റിപ്പോർട്ടിൽ പറയുന്നു.ധ്രുവമേഖലയിലെ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ തോത് പ്രവചിച്ചതിനെക്കാൾ വളരെ വേഗത്തിലായതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്.

സമുദ്രനിരപ്പ് ഉയരുന്നതു മൂലം അപകടത്തിലാകുന്ന ലോകത്തിലെ ആദ്യ 20 നഗരങ്ങളിൽ കൊച്ചി, ചെന്നൈ, സൂറത്ത് നഗരങ്ങളുണ്ട്. രാജ്യത്തെ മറ്റു തീരനഗരങ്ങളെക്കാൾ വേഗത്തിലാണ് കൊച്ചിയിൽ സമുദ്രനിരപ്പ് ഉയരുന്നത്. ഏറ്റവും കൂടുതൽ അപകടഭീഷണിയുള്ളത് ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര തീരങ്ങളാണ്.ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഗംഗ, ബ്രഹ്മപുത്ര പീഠഭൂമികളാകും സമുദ്രനിരപ്പ് ഉയരുന്നതിന്റെ തിക്തഫലങ്ങൾ കൂടുതൽ നേരിടേണ്ടിവരിക. കടൽത്തിരകളുടെ ശക്തി കൂടുന്നതും താഴ്ന്ന കരയും ഇവിടങ്ങളിൽ വൻ നാശനഷ്ടമുണ്ടാക്കും. വിശാഖപട്ടണം, ഭുവനേശ്വർ, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലാകും കടൽ കയറി കൂടുതൽ തീരം നഷ്ടമാവുക.

കേരളതീരങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും മാനുഷിക ഇടപെടലുകളും കൊണ്ടാണ് സമുദ്രനിരപ്പ് അസാധാരണമായ വിധത്തിൽ ഉയരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിലുണ്ടാകുന്ന വ്യതിയാനം കേരളതീരങ്ങളിൽ ഉപ്പുവെള്ളം കയറാനും ശുദ്ധജല ലഭ്യതയെയും കൃഷിയെയും ബാധിക്കാനും ഇടയാക്കുമെന്നു പഠനത്തിൽ പറയുന്നു. സമുദ്രനിരപ്പ് ഉയർന്ന് കേരളത്തിൽ ആദ്യം മുങ്ങുക കൊല്ലം ജില്ലയിലെ മൺറോ തുരുത്തായിരിക്കുമെന്നു പഠനത്തിൽ പറയുന്നു.സമുദ്രനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ലോകത്തെ പല തീരദേശങ്ങളും രക്ഷാനടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയും കേരളവും ഏറെ പിന്നിലാണെന്നു പഠനം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങളിലെ പരിമിതികൾ വലിയ ദുരന്തത്തിലേക്കു നയിക്കുമെന്നാണു പഠനംവ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP