Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിൽ പോയ യുവാവിനെ വടിവാൾ കൊണ്ട് വെട്ടിയും പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത് പതിനൊന്നംഗ സംഘം; ആക്രമത്തിന് കാരണം മുൻ വൈരാഗ്യം; ഒരാൾക്കും മുൻകൂർ ജാമ്യം ഇല്ലെന്ന് കോടതി

ബൈക്കിൽ പോയ യുവാവിനെ വടിവാൾ കൊണ്ട് വെട്ടിയും പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത് പതിനൊന്നംഗ സംഘം; ആക്രമത്തിന് കാരണം മുൻ വൈരാഗ്യം; ഒരാൾക്കും മുൻകൂർ ജാമ്യം ഇല്ലെന്ന് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാളു കൊണ്ട് വെട്ടുകയും ഇരുമ്പ് പൈപ്പ് കൊണ്ടടിക്കുകയും ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ച 11 പ്രതികളുടെ മൂൻകൂർ ജാമ്യം കോടതി തള്ളി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.തിരൂർ മംഗലം കൂട്ടായി സ്വദേശികളായ മരക്കാന്റെ പുരക്കൽ ഫൈസൽ (25), കൂട്ടായിന്റെ പുരക്കൽ അനനാസ് എന്ന അലി അന്നാസ് (33), മൂസാന്റെ പുരക്കൽ മുഹമ്മദ് സഫ്വാൻ (19), പാടിക്കൽ കൂട്ടായീന്റെ പുരക്കൽ ഫാസിൽ (21), ഫാസിലിന്റെ സഹോദരങ്ങളായ ഫഹദ് (24), ഫവാസ് (19), തിരൂർ സ്വദേശികളായ പറവണ്ണ കമ്മാക്കാന്റെ പുരക്കൽ മുഹമ്മദ് നൗജീഷ് (22), മരക്കാന്റെ പുരക്കൽ സൽമാനുൽ ഫാരിസ് (23), മരക്കാർ പുരക്കൽ മുഹമ്മദ് അനസ് (23), മരക്കാർ പുരക്കൽ മുക്താർ മുഹമ്മദ് സൈദ് (20), മംഗലം മരക്കാർ പുരക്കൽ മുഹമ്മദ് മുസ്തഫ (49) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാർ പോൾ തള്ളിയത്.

2019 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതര മണിക്ക് വാടിക്കൽ പി കെ ടി സ്‌കൂളിന് മുൻവശത്താണ് കേസിന്നാസ്പദമായ സംഭവം. പുറത്തൂർ മൂന്നങ്ങാടി പടിഞ്ഞാറെക്കര ചേലക്കൽ മുഹമ്മദ് ബാവയുടെ മകൻ ഷാജഹാൻ (28)നാണ് അക്രമത്തിൽ പരിക്കേറ്റത്. മോട്ടോർ സൈക്കിളിൽ വരികയായിരുന്ന ഷാജഹാനെ പ്രതികൾ സംഘം ചേർന്നെത്തി തടയുകയും വടി വാളു കൊണ്ട് വെട്ടുകയും ഇരുമ്പ് പൈപ്പ് കൊണ്ടടിക്കുകയും ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. മുൻവിരോധമാണ് അക്രമത്തിന് കാരണം. മലപ്പുറം ജില്ലയിലെ സ്ഥിരം അക്രമണ സ്ഥലമാണ് കൂട്ടായി. മുൻവിരോധം കൊലപാതകത്തിൽവരെ കലാശിച്ച നിരവധി സംഭവങ്ങൾ കൂട്ടായിയിൽ ഉണ്ടായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP