Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

രണ്ട് തവണ ലിസ്റ്റിൽ പേരുള്ളത് പതിനയ്യായിരത്തോളം പേർക്ക്; എല്ലാവരും സിപിഎം-ബിജെപി പ്രവർത്തകർ; വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കെ മുരളീധരൻ; തെരഞ്ഞെടുപ്പിൽ സമുദായ സംഘടനകൾ ഇടപെടരുതെന്ന് കമ്മീഷന് പറയാനാകില്ലെന്നും വടകര എംപി

രണ്ട് തവണ ലിസ്റ്റിൽ പേരുള്ളത് പതിനയ്യായിരത്തോളം പേർക്ക്; എല്ലാവരും സിപിഎം-ബിജെപി പ്രവർത്തകർ; വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കെ മുരളീധരൻ; തെരഞ്ഞെടുപ്പിൽ സമുദായ സംഘടനകൾ ഇടപെടരുതെന്ന് കമ്മീഷന് പറയാനാകില്ലെന്നും വടകര എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി മുൻ എംഎൽഎ കെ മുരളീധരൻ എംപി. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പതിനയ്യായിരത്തോളം പേരുകൾ ഇരട്ടിപ്പുണ്ടെന്ന വാദമാണ് മുരളീധരൻ ഉന്നയിക്കുന്നത്. ഇത്തരത്തിൽ ഇരട്ടിപ്പ് കണ്ടെത്തിയത് എല്ലാം സിപിഎം ബിജെപി പ്രവർത്തകരുടേതാണ് എന്നും വടകര എംപി ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ വട്ടിയൂർക്കാവിൽ വോട്ട് മറിക്കാൻ ധാരണയുണ്ടെന്നതിന്റഎ തെളിവാണ് ഇതെന്നും മുരളി ആരോപിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് വേണോ വേണ്ടയോ എന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം തീരുമാനിക്കേണ്ടത് സംഘടനകൾ തന്നെ ആണ്. ഇതിന്റെ പേരിൽ സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും സമുദായ സംഘടനകളെ നിരോധിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടീസിന് സംഘടനകൾ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ എസ് എസ് തന്നെയും സഹായിച്ചിരുന്നുവെന്നും പരസ്യനിലപാട് യു ഡി എഫിന് കരുത്തുപകരുമെന്നും കെ.മുരളീധരൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ പ്രചാരണത്തിൽ വലറെ മുന്നിലാണ് സിപിഎം. നിലവിൽ മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തിൽ മേയർ വി.കെ പ്രശാന്തിലൂടെ തിരിച്ചുപിടിക്കാമെന്നാണ് സിപിഎം കണക്ക്കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP