Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത് ബിജെപിയെ തടയാൻ; രണ്ട് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ഒത്തുകളി; മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ഇരു മുന്നണികളും തമ്മിൽ ധാരണയെന്ന് ആരോപണവുമായി ശ്രീധരൻ പിള്ള

കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത് ബിജെപിയെ തടയാൻ; രണ്ട് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ഒത്തുകളി; മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ഇരു മുന്നണികളും തമ്മിൽ ധാരണയെന്ന് ആരോപണവുമായി ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സിപിഎം കോൺഗ്രസ് രഹസ്യ ധാരണയെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള രംഗത്ത്. വട്ടിയൂർക്കാവ് മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും ഇത് തടയാനാണ് ഇപ്പോൾ ഇരു മുന്നണികളും ശ്രമിക്കുന്നത് എന്നുമാണ് ശ്രീധരൻ പിള്ളയുടെ ആരോപണം.ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും പിള്ള പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം നിലനിർത്താൻ എൽഡിഎഫിനെ സഹായിക്കുന്നത് കോൺഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ ഇരുമുന്നണികളും ഒത്തുകളിച്ചു. സിപിഎം- കോൺഗ്രസ് നേതൃത്വങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് ന്ടപ്പെട്ട മഞ്ചേശ്വരം ഇത്തവണ പിടിച്ചെടുക്കും എന്ന സ്ഥിതിയാണ് ണ്ഡലത്തിൽ എന്നും ഇതാണ് മുന്നണികളെ കൊണ്ട് അഡ്ജസ്റ്റ്‌മെന്റിന് കളമൊരുക്കിപ്പിക്കുന്നത് എന്നും പിള്ള ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP