Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥർ; എല്ലാം സജ്ജമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥർ; എല്ലാം സജ്ജമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളുടെ ഫലം നാളെ പുറത്ത് വരും. തങ്ങളുടെ പുതിയ പ്രതിനിധിയെ അറിയാൻ കാത്തിരിക്കുകയാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടർമാർ.നാളെ വോട്ടെണ്ണൽ നടക്കുന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 1249 പൊലീസുദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരിൽ 21 ഡിവൈ.എസ്‌പി മാരും 27 ഇൻസ്‌പെക്ടർമാരും 165 സബ്ബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്നു. കൂടാതെ സായുധപൊലീസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടേയും 13 കമ്പനികളെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP