Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കി പൊലീസ്; വിർച്വൽ ക്യൂ ബുക്കിങിന് തുടക്കമിട്ട് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് മുഖ്യമന്ത്രി; പരമ്പരാഗത പാത ബുക്കിങ് നവംബർ എട്ട് മുതൽ; ഈ വർഷം വിർച്വൽ ക്യൂ സംവിധാനം കൂടുതൽ സൗകര്യങ്ങളോടു കൂടി

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കി പൊലീസ്; വിർച്വൽ ക്യൂ ബുക്കിങിന് തുടക്കമിട്ട് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് മുഖ്യമന്ത്രി; പരമ്പരാഗത പാത ബുക്കിങ് നവംബർ എട്ട് മുതൽ; ഈ വർഷം വിർച്വൽ ക്യൂ സംവിധാനം കൂടുതൽ സൗകര്യങ്ങളോടു കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും കേരളപൊലീസ് ഏർപ്പെടുത്തുന്ന വിർച്വൽ ക്യൂവിന്റെ നവീകരിച്ച ഓൺലൈൻ വെബ്‌സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ശബരിമലയിൽ ദർശനത്തിന് വരുന്ന എല്ലാ തീർത്ഥാടകരും ഓൺലൈൻ ബുക്കിങ് സംവിധാനം ഉപയോഗിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. ദേവസ്വം സേവനങ്ങൾ ഉൾപ്പെടെയുള്ള വിർച്വൽക്യൂ ബുക്കിങ് ചൊവ്വാഴ്ച ആരംഭിച്ചു. ശരംകുത്തി വഴിയുള്ള പരമ്പരാഗത പാത (നോർമൽ ക്യൂ) ബുക്കിങ് നവംബർ 8 ന് ആരംഭിക്കും.

രണ്ട് രീതിയിൽ ലഭ്യമാക്കുന്ന ക്യൂ ബുക്കിങ് സൗകര്യം സൗജന്യമാണ്. 2011 മുതൽ നടപ്പിലാക്കി വരുന്ന വിർച്വൽക്യൂ സംവിധാനം കൂടുതൽ സൗകര്യങ്ങളോടെയാണ് ഈ വർഷം നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി ടാറ്റാ കൺസൾട്ടൻസി സർവീസ് ((TCS)കോർപ്പറേറ്റ് സാമൂഹ്യ ഉത്തര വാദിത്ത പദ്ധതിയിൽ(TCS)ഉൾപ്പെടുത്തിയാണ് നവീകരിച്ച ഈ സംവിധാനം നടപ്പിലാക്കുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡും കേരളാപൊലീസും ഈ സംരംഭത്തിൽ പങ്കാളികളാണ്.

ശബരിമല ഓൺലൈൻ സേവനങ്ങൾക്ക്www.sabarimalaonline.orgഎന്ന വെബ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ദേവസ്വം പ്രസാദങ്ങളായ അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവയും ഈ സംവിധാനം വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം അടുത്തു തന്നെ ഏർപ്പെടുത്തും.വിർച്വൽക്യൂ ബുക്കിങ് സംവിധാനത്തിൽ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനം നടപ്പന്തലിൽ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരിമിത എണ്ണം കൂപ്പണുകൾ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിൽ അനുവദിക്കുന്നതാണ്. സ്വാമി ക്യൂ ബുക്കിങ് എന്ന വിഭാഗത്തിൽ മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലിൽ എത്തുന്ന പരമ്പതാഗത പാതയിലൂടെ തീർത്ഥാടനം ഒരുക്കിയിരിക്കുന്നു.

തീർത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ നൽകണം. ബുക്ക് ചെയ്യുന്ന എല്ലാ തീർത്ഥാടകരുടെയും വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോർട്ടലിൽ നൽകിയ കലണ്ടറിൽ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദർശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിങ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികൾക്ക് ബുക്കിംഗിന് സ്‌ക്കൂൾ ഐഡന്റിറ്റി കാർഡ് ഉപയോഗിക്കാം.

ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പൺ ലഭിക്കുന്നതാണ്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന അപ്പം, അരവണ മുതലായ പ്രസാദങ്ങൾ വിതരണം ചെയ്യുന്നതിന് സന്നിധാനത്ത് പ്രത്യേകം കൗണ്ടർ സൗകര്യം ഭാവിയിൽ ഏർപ്പെടുത്തും.

ബുക്കിങ് പൂർത്തിയാക്കിയശേഷം ദർശനസമയവും തീയതിയും തീർത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിർച്വൽക്യൂ / സ്വാമിക്യൂ കൂപ്പൺ സേവ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. വിർച്വൽക്യൂ കൂപ്പൺ ദർശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ്(Virtual Q Entry Card)കൈപ്പറ്റേണ്ടതാണ്. തീർത്ഥാടകർ ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ ഐഡന്റി കാർഡ് കൗണ്ടറിൽ കാണിക്കണം. വിർച്വൽക്യൂ പ്രവേശന കാർഡ്(Entry Card)കൈവശമുള്ളവർക്കു മാത്രമേ വിർച്വൽക്യൂ പ്രവേശനം അനുവദിക്കൂ. കൂപ്പണിൽ രേഖപ്പെടുത്തിയ ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീർത്ഥാടകർക്കു മാത്രമേ വിർച്വൽ ക്യൂ വഴി പ്രവേശനം സാധ്യമാകൂ.

ഈ സംവിധാനത്തിന് തീർത്ഥാടകരിൽ നിന്ന് ഫീസ് ഈടാക്കുന്നില്ല. കൂടുതൽ വിവരങ്ങൾwww.sabarimalaonline.orgഎന്ന വെബ് പോർട്ടലിൽ നിന്നും 7025800100 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും ലഭിക്കും.ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, ടോമിൻ ജെ തച്ചങ്കരി, ഷെയ്ക്ക് ദർവേഷ് സാഹേബ്, ഐജിമാരായ എം.ആർ. അജിത് കുമാർ, ബെൽറാം കുമാർ ഉപാധ്യായ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐ.സി.ടി) എസ്‌പി ദിവ്യാ ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP