Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ സഹായധനം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയ സംഘടനകളിൽ സി എച്ച് മുഹമ്മദ്കോയ സ്മാരക ട്രസ്റ്റും കേരള ഗാന്ധി സ്മാരകനിധിയും; കുട്ടനാട് വികസന സമിതി, തീരദേശ വനിതാസമാജം, ഡോ. ആസാദ് മെമോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ ട്രസ്റ്റ്, മാർത്തോമ കോളേജ്, നവഭാരത് ഫൗണ്ടേഷൻ, സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്, ഡോൺ ബോസ്‌കോ ഹോം, ചെറുപുഷ്പാലയം എന്നിവയ്ക്കും വിലക്ക്; ഈ വർഷം കേരളത്തിൽ വിലക്ക് വന്നത് 53 സംഘടനകൾക്ക്

വിദേശ സഹായധനം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയ സംഘടനകളിൽ സി എച്ച് മുഹമ്മദ്കോയ സ്മാരക ട്രസ്റ്റും കേരള ഗാന്ധി സ്മാരകനിധിയും; കുട്ടനാട് വികസന സമിതി, തീരദേശ വനിതാസമാജം, ഡോ. ആസാദ് മെമോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ ട്രസ്റ്റ്, മാർത്തോമ കോളേജ്, നവഭാരത് ഫൗണ്ടേഷൻ, സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്, ഡോൺ ബോസ്‌കോ ഹോം, ചെറുപുഷ്പാലയം എന്നിവയ്ക്കും വിലക്ക്; ഈ വർഷം കേരളത്തിൽ വിലക്ക് വന്നത് 53 സംഘടനകൾക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗുരുതരമായ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിദേശ സഹായധനം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയ സംഘടനകളിൽ സി.എച്ച്. മുഹമ്മദ്കോയ സ്മാരക ട്രസ്റ്റും കേരള ഗാന്ധി സ്മാരകനിധിയും. രാജ്യത്തെ 1807 സന്നദ്ധസംഘടനകളെയാണ് കേന്ദ്രസർക്കാർ വിലക്കിയത്. ഗുജറാത്തിലെ വൈ.എം.സി.എ. ഉൾപ്പെടെയുള്ള സംഘടനകൾക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലക്ക്. വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ)മനുസരിച്ചുള്ള നടപടിയാണ് ഇത്.

സി.എച്ച്. മുഹമ്മദ്കോയ സ്മാരക ട്രസ്റ്റും കേരള ഗാന്ധി സ്മാരകനിധിയുമാണ് എഫ്.സി.ആർ.എ. ലൈസൻസ് റദ്ദാക്കപ്പെട്ട കേരളത്തിലെ രണ്ടു പ്രമുഖസ്ഥാപനങ്ങൾ. കുട്ടനാട് വികസന സമിതി, തീരദേശ വനിതാസമാജം, ഡോ. ആസാദ് മെമോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ ട്രസ്റ്റ്, മാർത്തോമ കോളേജ്, നവഭാരത് ഫൗണ്ടേഷൻ, സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്, ഡോൺ ബോസ്‌കോ ഹോം, ചെറുപുഷ്പാലയം തുടങ്ങിയ 53 സംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ പട്ടികയിൽ വ്യക്തമാക്കി. ഈ ഉത്തരവോടെ വിദേശസംഭാവന സ്വീകരിക്കുന്നതിൽ ഈ വർഷം വിലക്കുവീണ കേരളത്തിലെ സംഘടനകളുടെ എണ്ണം 53 ആയി.

കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ കേരളത്തിലെ 1143 സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് വിലക്കുവീണിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഇൻഫോസിസ് ഫൗണ്ടേഷന്റെ വിദേശ സംഭാവന സ്വീകരിക്കൽ ലൈസൻസും റദ്ദാക്കിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ പറയുന്നു. ഇൻഫോസിസിന്റെതന്നെ അഭ്യർത്ഥന മാനിച്ചാണ് ഈ നടപടിയെന്നാണ് വിശദീകരണം. രാജസ്ഥാൻ സർവകലാശാല, കർണാടകയിലെ സ്വാമി വിവേകാനന്ദ എജുക്കേഷണൽ സൊസൈറ്റി, അലഹാബാദ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയാണ് വിലക്കു നേരിടുന്ന പ്രമുഖ സന്നദ്ധസംഘടനകൾ. പശ്ചിമബംഗാളിലെ പുൽമോകെയർ ആൻഡ് റിസർച്ച്, രബീന്ദ്രനാഥ ടാഗോർ മെഡിക്കൽ കോളേജ് ആശുപത്രി, തെലങ്കാന നാഷണൽ ജ്യോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മഹാരാഷ്ട്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ അസോസിയേഷൻ തുടങ്ങിയവയുടെ ലൈസൻസും റദ്ദാക്കി.

വിദേശപണം സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയതിനാൽ ഈ സംഘടനകൾ ഒരുവിധത്തിലുമുള്ള വിദേശ സംഭാവനയും സ്വീകരിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് വിവിധ സംഘടനകൾ വിദേശപണം സ്വീകരിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാനും നടപടിയെടുക്കാനും തുടങ്ങിയത്. ഇതിനോടകം, 14,800 സന്നദ്ധസംഘടനകളുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ സർക്കാർ റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP