Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർദ്ധരാത്രി ശ്മശാനത്തിൽ അലർച്ചയും മണിയടിയും ഒപ്പം തീയും; ഭയന്നു വിറച്ച നാട്ടുകാർ സംഘടിച്ചെത്തി ദുർമന്ത്രവാദ സംഘത്തെ പൊക്കി പൊലീസിനു കൈമാറി

അർദ്ധരാത്രി ശ്മശാനത്തിൽ അലർച്ചയും മണിയടിയും ഒപ്പം തീയും; ഭയന്നു വിറച്ച നാട്ടുകാർ സംഘടിച്ചെത്തി ദുർമന്ത്രവാദ സംഘത്തെ പൊക്കി പൊലീസിനു കൈമാറി

സ്വന്തം ലേഖകൻ

പീരുമേട്: അർധരാത്രി ശ്മശാനത്തിൽ തീയും ഒപ്പം അലർച്ചയും മണിയടികളും. ശ്മശാനത്തിൽ നിന്നുള്ള ശബ്ദകോലാഹലം കേട്ട നാട്ടുകാർ ആദ്യം ഭയന്ന് വിറച്ചെങ്കിലും പിന്നീട് സംഘടിച്ചെത്തി ശവപ്പറമ്പിൽ പൂജ ചെയ്ത ദുർമന്ത്രവാദ സംഘത്തെ പിടിച്ച് പൊലീസിന് കൈമാറി. അരണക്കല്ല് ധർമാവാലി എസ്റ്റേറ്റിലാണ് സംഭവം.

ചൊവ്വാഴ്ച അർധ രാത്രി എസ്റ്റേറ്റ് ശ്മശാനത്തിൽ ശബ്ദം കേട്ടു ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ എഴുന്നേറ്റു. നിറുത്താതെ മണിയടിയും ശബ്ദകോലാഹലങ്ങളും തുടർന്നതോടെ കൂടുതൽ പേർ ലയങ്ങളിൽ നിന്നു പുറത്തു വന്നു. ശ്മശാനത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച ശവകുടീരങ്ങൾ തുറന്നു എല്ലുകൾ പുറത്തെടുത്ത് പൂജ നടത്തുന്ന നാല് അംഗ സംഘത്തെ. ഇവരുടെ പക്കൽ ഇരുമ്പ് ആയുധങ്ങളും കണ്ടു. പൂജ തടഞ്ഞ തൊഴിലാളികൾ പൊലീസിൽ വിവരം അറിയിച്ചു .

പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ പ്രദേശവാസി തമിഴ്‌നാട്ടിൽ നിന്നു മൂന്ന് അംഗ സംഘത്തെ പൂജയ്ക്കായി ശ്മശാനത്തിൽ എത്തിച്ചതെന്ന് മനസ്സിലായി. പൂജയ്ക്കു മുൻപ് സംഘം നടത്തിയ മദ്യസേവ കൂടിയതോടെ മന്ത്രം ചൊല്ലുകൾ അലർച്ചയും മണിയടി കൂട്ടമണിയായി മാറിയെന്ന് പൊലീസ് പറഞ്ഞു. താക്കീതു ചെയ്ത ശേഷം തമിഴ്‌നാട് സംഘത്തെ പൊലീസ് വിട്ടയച്ചു. എന്നാൽ ധന സമ്യദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ശവകുടീരം മാന്തി എല്ല് എടുത്ത് തമിഴ്‌നാട്ടിലെ ചില കേന്ദ്രങ്ങളിൽ നടന്നു വരുന്ന ദുർമന്ത്രവാദമാണ് അരങ്ങേറിയതെന്ന് തൊഴിലാളികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP