Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാണാതായ പതിനാലുകാരിയെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ നെടങ്കണ്ടം പൊലീസ് കോടതിയിൽകൊണ്ടു പോയി കാത്തു നിർത്തിയത് അര മണിക്കൂർ; മജിസ്‌ട്രേറ്റ് ഉത്തരവിട്ട ശേഷവും പിതാവിന്റെ ആധാറിനെ ചൊല്ലി തർക്കിച്ചു കാത്തു നിൽപ്പു തുടർന്നു: കുട്ടിക്കുറ്റവാളികളെ പോലും സംരക്ഷിക്കുന്ന നിയമം ഉള്ള നാട്ടിൽ ഒരു പെൺകുട്ടിയോട് ചെയ്തത്

കാണാതായ പതിനാലുകാരിയെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ നെടങ്കണ്ടം പൊലീസ് കോടതിയിൽകൊണ്ടു പോയി കാത്തു നിർത്തിയത് അര മണിക്കൂർ; മജിസ്‌ട്രേറ്റ് ഉത്തരവിട്ട ശേഷവും പിതാവിന്റെ ആധാറിനെ ചൊല്ലി തർക്കിച്ചു കാത്തു നിൽപ്പു തുടർന്നു: കുട്ടിക്കുറ്റവാളികളെ പോലും സംരക്ഷിക്കുന്ന നിയമം ഉള്ള നാട്ടിൽ ഒരു പെൺകുട്ടിയോട് ചെയ്തത്

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: പ്രായപൂർത്തിയാകത്ത പെൺകുട്ടിയോട് പൊലീസ് ചെയ്തത് കണ്ണില്ലാത്ത ക്രൂരത. കുട്ടിക്കുറ്റവാളികളെ പോലും സംരക്ഷിക്കുന്ന നിയമം ഉള്ള നമ്മുടെ നാട്ടിൽ പതിനാലുകാരിയായ പെൺകുട്ടിയെ കോടതി വരാന്തയിൽ കാത്തു നിർത്തിയാണ് പൊലീസ് മനസാക്ഷിയില്ലായ്മ ചെയ്തത്. ഇന്നലെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സംഭവം. കാണാതായ പതിനാലുകാരിയെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിലാണ് പൊലീസുകാർ മോശമായി പെരുമാറിയത്.

തിങ്കളാഴ്ച ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെ മാൻകുത്തിമെട്ടിൽ കൂട്ടുകാരന്റെ വീട്ടിൽ കണ്ടെത്തി. തുടർന്ന്, ഇന്നലെ രാവിലെ 11-ന് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. വൈകുന്നേരം 5.30 നാണ് മജിസ്ട്രേറ്റ് ഈ കേസ് പരിഗണിച്ചത്. അതുവരെ പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പം വിദ്യാർത്ഥിനി കോടതിയിൽ കാത്തുനിന്നു. 5.45 നു നടപടി പൂർത്തിയാക്കി എങ്കിലും പിതാവിന്റെ ആധാർ കാർഡിന്റെ അസൽ പകർപ്പ് വേണമെന്ന കാരണം പറഞ്ഞു വീണ്ടും കോടതിയിൽ നിർത്തിയെന്നും ആക്ഷേപമുണ്ട്.

ഏതാനും കേസുകളിൽ വാദം നീണ്ടതും വിദ്യാർത്ഥിനിയുടെ കേസിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കാതിരുന്നതും കാരണമാണു പരിഗണിക്കാൻ വൈകിയതെന്നാണ് കോടതി ഉദ്യോഗസ്ഥരുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP