Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടികുട്ടികൾക്ക് സ്പായും മസാജും; പന്നി കുട്ടികൾക്ക് പോലും പ്രത്യേക സുഖ ചികിത്സ; അനേകായിരം മനുഷ്യർ പട്ടിണി കിടന്നു മരിക്കുന്ന ലോകത്ത് വളർത്ത് മൃഗങ്ങൾ പോലും സുഖവാസം അനുഭവിക്കുന്ന കാഴ്‌ച്ചകൾ ഇങ്ങനെ

പട്ടികുട്ടികൾക്ക് സ്പായും മസാജും; പന്നി കുട്ടികൾക്ക് പോലും പ്രത്യേക സുഖ ചികിത്സ; അനേകായിരം മനുഷ്യർ പട്ടിണി കിടന്നു മരിക്കുന്ന ലോകത്ത് വളർത്ത് മൃഗങ്ങൾ പോലും സുഖവാസം അനുഭവിക്കുന്ന കാഴ്‌ച്ചകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

 ലണ്ടൻ: ലോകത്ത് ദിനംപ്രതി അനേകായിരം മനുഷ്യർ പട്ടിണി കിടന്ന് മരിക്കുമ്പോൾ വളർത്ത് മൃഗങ്ങൾക്ക് ഫേഷ്യലും മസാജും സ്പായും അടക്കമുള്ള സുഖ ചികിത്സ നൽകി ലണ്ടനിലെ യുവതി. തന്റെ വളർത്തു മൃഗങ്ങളായ പട്ടിക്കും പൂച്ചയ്ക്കും പന്നിക്കും കുതിരയ്ക്കും വരെയാണ് ഇവർ ബ്യൂട്ടി ട്രീറ്റ്‌മെന്റുകൾ നടത്തുന്നത്. മൃഗ സ്‌നേഹിയായ ലണ്ടനിലെ നോർത്ത് ഡെവണിലുള്ള ഹോഴ്‌സ് ട്രെയിനറായ എമ്മാ മിസ്ങ്‌ഡേൽ ആണ് മൃഗങ്ങളുടെ സുഖ ചികിത്സയ്ക്കായി പണം പൊടിക്കുന്നത്.

പട്ടിക്കും പൂച്ചയ്ക്കും ഫേഷ്യലും സ്പായും മസാജും നൽകുമ്പോൾ ലൂഗി എന്ന പന്നി കുട്ടിക്ക് ഹോട്ട് സ്‌റ്റോൺ മസാജും ബബിൾ ബാത്തും അടക്കമുള്ള സുഖ ചികിത്സകളാണ് ഇവർ നൽകുന്നത്. ഇതിന്റെ വീഡിയോകളും ഇവർ പുറത്ത് വിട്ടിട്ടുണ്ട്, ലോകത്ത് അനേകം പട്ടിണി പാവങ്ങൾ ഒരു നേരത്തെ അന്നം കിട്ടാതെ അലയുമ്പോഴാണ് മൃഗങ്ങൾക്ക് സുഖ ചികിത്സ നൽകിയുള്ള ഇവരുടെ ധൂർത്ത്.

പേഴ്‌സി എന്ന ഇവരുടെ കുതിര കുട്ടിക്കും ഫേഷ്യലും ഹെയർ സ്റ്റൈൽ ട്ര്ീറ്റ്‌മെന്റും അടക്കം നൽകുന്നു. ഫേസ് മാസ്‌ക്ക് അണിഞ്ഞ് മുറിച്ച കുക്കുമ്പർ കണ്ണിന് മുകളിൽ വെച്ച് അനങ്ങാതെ കിടക്കുന്ന വളർത്തു മൃഗങ്ങളുടെ ഫോട്ടോയും വീഡിയോയും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. 37കാരിയായ മാസിങ്‌ഡേൽ തന്റെ വളർത്തു മൃഗങ്ങളെമക്കളെ പോലെ സ്‌നേഹിച്ചാണ് വളർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP