Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ പ്രതിരോധ ജോലി കഴിഞ്ഞ് നാട്ടിലെത്തിയ പ്രൊബേഷനറി എസ്‌ഐയെ ബാലരാമപുരം എസ്‌ഐ.യും പൊലീസുകാരനും ചേർന്നു മർദിച്ചു; വീടിനു മുന്നിൽ ബൈക്ക് കഴുകി കൊണ്ടിരുന്ന തന്നെ ഒരു കാരണവുമില്ലാതെ പൊലീസുകാർ മർദ്ദിച്ചെന്ന് പ്രൊബേഷനറി എസ്‌ഐ നെയ്യാറ്റിൻകര ഡിവൈ.എസ്‌പി.ക്ക് പരാതി നൽകി

കൊറോണ പ്രതിരോധ ജോലി കഴിഞ്ഞ് നാട്ടിലെത്തിയ പ്രൊബേഷനറി എസ്‌ഐയെ ബാലരാമപുരം എസ്‌ഐ.യും പൊലീസുകാരനും ചേർന്നു മർദിച്ചു; വീടിനു മുന്നിൽ ബൈക്ക് കഴുകി കൊണ്ടിരുന്ന തന്നെ ഒരു കാരണവുമില്ലാതെ പൊലീസുകാർ മർദ്ദിച്ചെന്ന് പ്രൊബേഷനറി എസ്‌ഐ നെയ്യാറ്റിൻകര ഡിവൈ.എസ്‌പി.ക്ക് പരാതി നൽകി

സ്വന്തം ലേഖകൻ

ബാലരാമപുരം: പ്രൊബേഷനറി എസ്‌ഐയെ ബാലരാമപുരം എസ്‌ഐ.യും പൊലീസുകാരനും ചേർന്നു മർദിച്ചു. ആലപ്പുഴയിലെ കൊറോണ പ്രതിരോധജോലി കഴിഞ്ഞ് നാട്ടിലെത്തി, വീടിനു മുന്നിൽവച്ച് വാഹനം കഴുകിക്കൊണ്ടിരുന്ന പ്രാബേഷനറി ആലപ്പുഴ കരീലക്കുളങ്ഹര സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ.യെ ആണ് ബാലരാമപുരം എസ്‌ഐ.യും പൊലീസുകാരനും ചേർന്നു മർദിച്ചത്.

ആലപ്പുഴ കരീലക്കുളങ്ങര സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ. ബാലരാമപുരം കാവിൻപുറം വലിയവിള വീട്ടിൽ ജെ.യു.ജിനു(29)വിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് വീടിനു മുന്നിൽവച്ച് ബൈക്ക് കഴുകുമ്പോഴാണ് സംഭവം. ജിനു ഡ്യൂട്ടി കഴിഞ്ഞ് യാത്രാ പാസുമായി ബുധനാഴ്ച രാത്രിയിലാണ് വീട്ടിലെത്തിയത്. മകനു സുഖമില്ലാത്തതിനാൽ അനുവാദം വാങ്ങിയാണ് അവധിക്കു നാട്ടിലെത്തിയത്. ബൈക്ക് കഴുകിക്കൊണ്ടിരിക്കുമ്പോൾ ബാലരാമപുരം എസ്‌ഐ. വിനോദ് കുമാറും എഎസ്ഐ.യും സി.പി.ഒ.യും ജീപ്പിലെത്തി 'എന്തിനാടാ ഇവിടെ നിൽക്കുന്നതെ'ന്നു ചോദിച്ചു. അപ്പോൾത്തന്നെ താൻ കരീലക്കുളങ്ങര പ്രൊബേഷനറി എസ്‌ഐ. ആണെന്നു വ്യക്തമാക്കി. നിനക്ക് മാസ്‌ക് ധരിച്ചു നിന്നുകൂടേയെന്നു ചോദിച്ച് എസ്‌ഐ. അസഭ്യം പറഞ്ഞു. തുടർന്ന് സി.പി.ഒ. ലാത്തികൊണ്ട് തുടയ്ക്കടിച്ചു. പിന്നീട് എസ്‌ഐ.യും അടിച്ചതായി ജിനു നെയ്യാറ്റിൻകര ഡിവൈ.എസ്‌പി.ക്ക് നൽകിയ പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കണമെന്നതിനാലാണ് വാഹനം വൃത്തിയാക്കാനിറങ്ങിയത്. തന്നോടൊപ്പം രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. അവർ പറമ്പിനു താഴെ കിണറ്റിൽനിന്നു വെള്ളമെടുത്ത് കാർ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ബാലരാമപുരം പൊലീസിന്റെ നടപടി തനിക്കു മനോവിഷമമുണ്ടാക്കിയെന്ന് ഡിവൈ.എസ്‌പി.ക്ക് നൽകിയ പരാതിയിൽ ജിനു വ്യക്തമാക്കുന്നു. എസ്‌ഐ.ക്കും പൊലീസുകാരനും പ്രകോപനമുണ്ടാക്കുന്ന നടപടി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ജിനു പറയുന്നു.

കുറച്ചുപേർ കൂടിനിൽക്കുന്നതു കണ്ടാണ് സ്ഥലത്ത് ഇറങ്ങിയതെന്നും പ്രൊബേഷനറി എസ്‌ഐ.യാണെന്നു മനസ്സിലായതോടെ കൂടിനിൽക്കാതെ പോകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ബാലരാമപുരം എസ്‌ഐ. വിനോദ് കുമാർ പറഞ്ഞു. സംഭവസമയം കൂടിനിന്നവർ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP