Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളർത്തുപൂച്ചകൾക്ക് ഭക്ഷണം വാങ്ങാൻപോകാൻ പാസ് ലഭിച്ചില്ല; ഗൃഹനാഥൻ ഹർജിയുമായി ഹൈക്കോടതിയിൽ

വളർത്തുപൂച്ചകൾക്ക് ഭക്ഷണം വാങ്ങാൻപോകാൻ പാസ് ലഭിച്ചില്ല; ഗൃഹനാഥൻ ഹർജിയുമായി ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: വളർത്തുപൂച്ചകൾക്ക് ഭക്ഷണം വാങ്ങാൻപോകാൻ പാസ് നിഷേധിച്ചതിന് ഗൃഹനാഥൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണ് ഹൈക്കോടതി വീഡിയോ കോൺഫറൻസിലൂടെ പരിഗണിച്ചത്. പൂച്ചയ്ക്ക് ഭക്ഷണംവാങ്ങാൻ പോകുകയെന്നത് അവശ്യസർവീസിന്റെ ഭാഗമാണെന്നും അതിനായി പ്രത്യേക പാസ് വേണ്ടതില്ലെന്നും ഹർജി പരിഗണിക്കവേ പൊലീസ് കോടതിയെ അറിയിച്ചു. തുടർന്ന് സ്വയം തയ്യാറാക്കിയ സത്യവാങ്മൂലവും കോടതി വിധിപ്പകർപ്പുമായി പൂച്ചയ്ക്ക് ഭക്ഷണം വാങ്ങാൻപോകാൻ ഗൃഹനാഥനെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായി.

ഹർജിക്കാരന് മൂന്ന് പൂച്ചകളുണ്ട്. വീട്ടിൽ മാംസഭക്ഷണം തയ്യാറാക്കാത്തിനാൽ പെറ്റ് ഷോപ്പിൽനിന്ന് വാങ്ങുന്ന ആഹാരമാണു നൽകുന്നത്. എരൂരിലുള്ള സ്ഥാപനത്തിൽനിന്നാണ് ഇത് വാങ്ങിയിരുന്നത്. പൂട്ടൽ വന്നതോടെ ഈ സ്ഥാപനത്തിൽ പൂച്ചയ്ക്കുള്ള ആഹാരംതീർന്നു. കടവന്ത്രയിലെ സ്ഥാപനത്തിൽ എത്തിയാലേ ഇത് കിട്ടുമായിരുന്നുള്ളൂ. ഇതിന് പാസ് ലഭിക്കാൻ പൊലീസിന്റെ ഓൺലൈനിൽ അപേക്ഷിച്ചെങ്കിലും നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP