Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്രയുടെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; ഭർത്താവും വീട്ടുകാരും പ്രതിപട്ടികയിൽ; കുട്ടിയെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും തിരിച്ചു നൽകാൻ നടപടി എടുക്കാനും വനിതാ കമ്മീഷൻ

ഉത്രയുടെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; ഭർത്താവും വീട്ടുകാരും പ്രതിപട്ടികയിൽ; കുട്ടിയെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും തിരിച്ചു നൽകാൻ നടപടി എടുക്കാനും വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചൽ ഏറം വെള്ളിശേരിയിൽ ഉത്ര കിടപ്പുമുറിയിൽ കരിമൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഭർത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഉത്രയുടെ കുട്ടി ഇപ്പോൾ സൂരജിന്റെ വീട്ടുകാരുടെ സംരക്ഷണയിലാണ്. ഈ കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിക്കാനുള്ള നടപടികൾ എടുക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി

അതേസമയം, ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മുന്പും ഉത്രയെ വധിക്കാൻ ശ്രമം നടന്നിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഉത്രയുടെ വീട് സന്ദർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP