Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീൻ പിടിക്കാൻ 'അടപ്പു ചാരൽ 'സജീവം; ലോക്ഡൗണിൽ മറ്റു ജോലികൾ ഇല്ലാത്തതിനാൽ മീൻ പിടിക്കാൻ നിരവധി പേർ

മീൻ പിടിക്കാൻ 'അടപ്പു ചാരൽ 'സജീവം; ലോക്ഡൗണിൽ മറ്റു ജോലികൾ ഇല്ലാത്തതിനാൽ മീൻ പിടിക്കാൻ നിരവധി പേർ

സ്വന്തം ലേഖകൻ

പടിഞ്ഞാറത്തറ: ലോക്ഡൗണിൽ മറ്റു ജോലികൾ ഇല്ലാത്തതിനാൽ മീൻ പിടിക്കാൻ നിരവധി പേർ. വേനൽ മഴ ലഭിച്ചതോടെ ഗ്രാമങ്ങളിലെ തോടുകളിൽ മീൻ പിടിക്കാനുള്ള ഒരുക്കം സജീവമായി. മിക്കയിടങ്ങളിലും പുഴയിലേക്ക് എത്തിച്ചേരുന്ന കൈത്തോടുകളിൽ കൂട് സ്ഥാപിക്കുന്നുണ്ട്. വേനൽ മഴയിൽ കൈത്തോടുകളിൽ വെള്ളം നിറയുന്നതോടെ പുഴയിൽ നിന്നു ഈ തോടുകളിലേക്ക് കയറുന്ന മീൻ പിടിക്കാനാണു കൂട് ഒരുക്കുന്നത്.

തോടിനു കുറുകെ മുളയും കമുകും ഉപയോഗിച്ച് വേലി കെട്ടി കൂട് സ്ഥാപിച്ച് അതിനു ചുറ്റും ഓലയും മറ്റ് ഇലകളും ഉപയോഗിച്ച് മറ നിർമ്മിച്ചാണ് മീൻപിടിത്തം. 'അടപ്പു ചാരുക' എന്നാണ് ഇത് അറിയപ്പെടുന്നത്. ലോക്ഡൗണിൽ മറ്റു ജോലി കാര്യമായി ഇല്ലാത്തതിനാൽ ഇത്തവണ മീൻ പിടിക്കാൻ ഒട്ടേറെ പേരുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP