Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റൈനിലായിരുന്ന ഭാര്യയെ രാത്രി വീട്ടിൽ നിന്നും ഇറക്കി വിട്ടു; ഭർത്താവിനെതിരെ കേസ് എടുത്ത് പൊലീസ്

ക്വാറന്റൈനിലായിരുന്ന ഭാര്യയെ രാത്രി വീട്ടിൽ നിന്നും ഇറക്കി വിട്ടു; ഭർത്താവിനെതിരെ കേസ് എടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

പാലോട്: ക്വാറന്റൈനിലായിരുന്ന ഭാര്യയെ രാത്രി വീട്ടിൽ നിന്നും ഇറക്കി വിട്ട ഭർത്താവിനെതിരെ പൊലീസ് പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തു. പാലോട് പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടിൽ രതീഷി(മൊട്ട രതീഷ്‌)െനെതിരെയാണ് കേസ് എടുത്തത്. ബംഗളൂരിൽ നിന്നും എത്തി വീട്ടിൽ ക്വാറന്റീനിലായിരുന്ന ഭാര്യയെ രാത്രി വീട്ടിൽനിന്നു പുറത്താക്കി ഗേറ്റു പൂട്ടുകയായിരുന്നു.

ഭാര്യ ഈ മാസം ബെംഗളൂരുവിൽനിന്നു വന്ന് വീട്ടിൽ ക്വാറന്റീനിലായിരുന്നു. ഇതിനുശേഷം രതീഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതായി അയൽവാസികൾ പരാതിനൽകി. ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ഇയാളെ വിളിച്ചുവരുത്തി താക്കീതുചെയ്ത് വിട്ടയച്ചു. ഭാര്യയാണ് വിവരം പൊലീസിനു കൈമാറുന്നതെന്നു തെറ്റിദ്ധരിച്ച രതീഷ് ഞായറാഴ്ച രാത്രി ഏഴുമണിയോടെ ബലംപ്രയോഗിച്ച് ഭാര്യയെ വീടിനു വെളിയിലാക്കി വീടും ഗേറ്റും പൂട്ടി.

വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പൊലീസും ആവശ്യപ്പെട്ടിട്ടും ഇയാൾ വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ഭാര്യയെ ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP