Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ മദ്യനിർമ്മാണത്തെപ്പറ്റിയുള്ള വീഡിയോകൾ വ്യാപകം; അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി അകത്തിടാനുറച്ച് പൊലീസ്

വ്യാജ മദ്യനിർമ്മാണത്തെപ്പറ്റിയുള്ള വീഡിയോകൾ വ്യാപകം; അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി അകത്തിടാനുറച്ച് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ വ്യാജ മദ്യനിർമ്മാണത്തെപ്പറ്റിയുള്ള വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നു. ഇതോടെ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവരെ പൊക്കാൻ പൊലീസ് ഒരുങ്ങുന്നു. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി അകത്തിടാനാണ് പൊലീസ് നീക്കം. വീടുകളിൽ മദ്യംവാറ്റുന്നവരെ പിടികൂടുന്ന കേസുകൾ തുടർച്ചയായതോടെയാണ് ഇത്തരം വീഡിയോകൾ ഇതിന് സഹായകമാകുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് നടപിക്ക് ഒരുങ്ങുന്നത്.

വാറ്റ്, ചാരായം, വൈൻ തുടങ്ങിയവയുടെ നിർമ്മാണത്തെപ്പറ്റി വിശദീകരിച്ചുള്ള വീഡിയോകളും കുറിപ്പുകളും ഇടുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ കുറ്റമായിരിക്കുമിത്. പ്രേരണാകുറ്റമാകും വീഡിയോകൾ ഇറക്കുന്നവർക്കെതിരേ ചുമത്തുക. വാറ്റ്, ചാരായം, ബിയർ, വൈൻ തുടങ്ങിയവ നിർമ്മിക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഒട്ടേറെയുണ്ട്. വ്യാജമദ്യം നിർമ്മിക്കുന്നതുപോലെത്തന്നെ ഗൗരവമേറിയ കുറ്റമാണ് വൈൻ ഉണ്ടാക്കുന്നതും. എന്നാൽ ഭൂരിഭാഗത്തിനും ഇത് കുറ്റമാണെന്ന് അറിയില്ല.

വൈൻ ഉണ്ടാക്കാൻ വാഷുണ്ടാക്കേണ്ടിവരും. ഇത് അബ്കാരി ആക്ടിലെ 55 ജി സെക്ഷൻ പ്രകാരം കുറ്റമാണ്. അതിനാൽതന്നെ വൈൻ ഉണ്ടാക്കുന്ന വീഡിയോകൾ പ്രചരിപ്പിച്ചാലും നടപടിയുണ്ടാകാം. ഇതോടൊപ്പംതന്നെ സാമൂഹികമാധ്യമങ്ങളിൽ മദ്യം ഹോംഡെലിവറിയായി എത്തിച്ചുനൽകുമെന്നുള്ള പരസ്യങ്ങൾ പോസ്റ്റുചെയ്യുന്ന സംഭവങ്ങളും എക്‌സൈസ് നിരീക്ഷിച്ചുവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP