Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എംഎസ് വഴി മദ്യം വാങ്ങാൻ ബുക്ക് ചെയ്തവർക്ക് നാളെ വരണമെന്ന സന്ദേശം കിട്ടി തുടങ്ങി; ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് പ്ലേ സ്റ്റോറിലെത്തിയാൽ കച്ചവടം തുടങ്ങും; സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കുമെന്ന് സൂചന

എസ്എംഎസ് വഴി മദ്യം വാങ്ങാൻ ബുക്ക് ചെയ്തവർക്ക് നാളെ വരണമെന്ന സന്ദേശം കിട്ടി തുടങ്ങി; ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് പ്ലേ സ്റ്റോറിലെത്തിയാൽ കച്ചവടം തുടങ്ങും; സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യാഴാഴ്ചമുതൽ മദ്യവിൽപ്പന ആരംഭിച്ചേക്കും. മദ്യവിൽപ്പനയ്ക്ക് ഓൺലൈൻ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള 'ബെവ്ക്യു' മൊബൈൽ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇത്. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈൽ ആപ്പ് സജ്ജമാകുന്നത്. ആൻഡ്രോയിഡ് ഫോണുകൾക്ക് ഉപയോഗിക്കാവുന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടൻ ലഭ്യമാകും. ഇതിന് ശേഷം മദ്യശാല തുറക്കും.

ചൊവ്വാഴ്ച രാവിലെയാണ് മൊബൈൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ അനുമതിലഭിച്ചത്. ആപ്പിന്റെ പ്രവർത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രഖ്യാപിക്കും. അതിനുശേഷം ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകും. സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർക്ക് എസ്.എം.എസ്. മുഖേനയും മദ്യം വാങ്ങാൻ ടോക്കൺ എടുക്കാം. ഇതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അതിനിടെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്ലെറ്റുകളിൽ എത്താൻ ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി നിർദ്ദേശം കിട്ടി തുടങ്ങി. എസ്എംഎസ് വഴി മദ്യം വാങ്ങാൻ ബുക്ക് ചെയ്തവർക്കാണ് എത്തേണ്ട ഔട്ട്ലെറ്റിന്റെ വിശദാംശങ്ങൾ അടക്കം എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്. ഇതോടെയാണ് മദ്യ വിൽപ്പന നാളെ തുടങ്ങുമെന്ന് വ്യക്തമായത്.

ആപ്പിന് ഗൂഗിൾ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്ലേ സ്റ്റോറിൽ എത്തിയിട്ടില്ല. എന്നാൽ എസ്എംഎസ് വഴി അപേക്ഷിച്ചവർക്ക് ഉടനടി മറുപടി ലഭിക്കുന്നുണ്ട് താനും. <BL><SPACE><PINCODE><NAME> എന്ന ഫോർമാറ്റിൽ ബവ്‌റിജസ് കോർപറേഷൻ നൽകിയ നമ്പറിലേക്ക് എസ്എംഎസ് അയക്കുന്നവർക്ക് VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് സമയം, ഔട്ട്ലെറ്റ് വിശദാംശങ്ങൾ, ക്യൂ നമ്പർ ഉൾപ്പടെ എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്.

ചിലർക്ക് ടോക്കൺ ഇപ്പോൾ ലഭ്യമല്ല എന്ന മറുപടിയും ലഭിക്കുന്നുണ്ട്. മദ്യവിതരണം ആരംഭിക്കും മുമ്പ് ടെസ്റ്റിങ് നടത്തുമെന്ന് ബവ്‌റിജസ് കോർപറേഷൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. അതിന്റെ ഭാഗമായിട്ടാണോ ഇത്തരത്തിൽ എസ്എംഎസ് വരുന്നതെന്നും വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP