Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി; ശുചീകരണ മേഖലയിലെ വനിതാ കൂട്ടായ്മകൾക്ക് വായ്പാ സഹായം; അഞ്ച് ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ സംസ്ഥാന ചാനലൈസിങ് ഏജൻസിയായിരിക്കുകയാണ് കോർപറേഷനെന്ന് മന്ത്രി കെകെ ശൈലജ

വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി; ശുചീകരണ മേഖലയിലെ വനിതാ കൂട്ടായ്മകൾക്ക് വായ്പാ സഹായം; അഞ്ച് ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ സംസ്ഥാന ചാനലൈസിങ് ഏജൻസിയായിരിക്കുകയാണ് കോർപറേഷനെന്ന് മന്ത്രി കെകെ ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന വനിത വികസ കോർപറേഷന് ദേശീയ സഫായി കർമചാരി ഫിനാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ (NSKFDC) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതോടെ വനിതാ വികസന കോർപ്പറേഷന് അനുവദിച്ചിരിക്കുന്ന സർക്കാർ ഗ്യാരന്റി 740.56 കോടി രൂപയായി ഉയർത്തിയിരിക്കുകയാണ്. മാത്രമല്ല പ്രധാനപ്പെട്ട അഞ്ച് ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ സംസ്ഥാന ചാനലൈസിങ് ഏജൻസിയായിരിക്കുകയാണ് കോർപറേഷൻ. സംസ്ഥാനത്ത് മറ്റൊരു വികസന കോർപ്പറേഷനും ഇതുവരെ കൈവരിച്ചിട്ടില്ലാത്ത നേട്ടമാണിതെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ കൂട്ടായ്മകൾക്ക് വായ്പാ സഹായം നൽകാൻ ഇതു മുഖേന സാധിക്കുന്നതാണ്. ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കുള്ള വായ്പയും അതിലേർപ്പെട്ടിരിക്കുന്ന വനിതകളുടെ പെൺമക്കൾക്ക് വിദ്യാഭ്യാസ വായ്പയും വളരെ കുറഞ്ഞ പലിശയ്ക്ക് നൽകുന്നതിന് ഇതിലൂടെ സാധിക്കും. കോവിഡ് സമയത്ത് ശുചീകരണ പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇത്തരം പ്രവർത്തനത്തിലേർപ്പെട്ടവരെ സഹായിക്കുന്നതിലുള്ള ഉദ്യമവുമായി വനിതാ വികസന കോർപ്പറേഷൻ മുന്നോട്ട് പോകുന്നത്.

ദേശീയ ധനകാര്യ കോർപ്പറേഷനുകളിൽ നിന്നും വായ്പയെടുക്കുന്നതിലേക്ക് 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമുണ്ടായിരുന്ന വനിതാ വികസന കോർപ്പറേഷന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ 600.56 കോടി രൂപയുടെ അധികം ഗ്യാരന്റി സർക്കാർ അനുവദിച്ചു നൽകിയിരുന്നു. ദേശീയ പട്ടിക വർഗ ധനകാര്യ വികസന കോർപ്പറേഷന്റെ ഗ്യാരന്റി കോർപ്പറേഷന് അനുവദിച്ചു കൊണ്ട് സ്റ്റേറ്റ് ചാനലൈസിങ് ഏജൻസി ആക്കിയതും ഈ സർക്കാരിന്റെ കാലത്താണ്. കൂടുതൽ സ്ത്രീകൾക്ക് മിതമായ നിരക്കിൽ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സർക്കാർ വന്ന ശേഷം പത്ത് ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മുപ്പത് വർഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി പ്രവർത്തിച്ചുവരുന്ന സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെയും സംസ്ഥാന സർക്കാരിന്റെയും സ്വയം തൊഴിൽ വായ്പാ ചാനലൈസിങ് ഏജൻസിയാണ്. സംസ്ഥാന സർക്കാരിന്റെയും ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകൾ കാലങ്ങളായി സ്ഥാപനം നൽകി വരുന്നു. സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 2018-19, 2019-20 വർഷങ്ങളിൽ വനിത ശാക്തീകരണത്തിൽ മികച്ച പ്രവർത്തതനം കാഴ്ചവച്ചതിന് എൻ.ബി.സി.എഫ്.ഡി.സി.യിൽ നിന്ന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP