Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താമരശ്ശേരി ചുരത്തിലെ വാഹനാപകടത്തിൽ മദ്രസാ അദ്ധ്യാപകൻ മരിച്ചു; മരിച്ചത് അടിവാരത്തെ മദ്രസയിലെ അദ്ധ്യാപകനും പുതുപ്പാടി പള്ളിയിലെ മതപഠന വിദ്യാർത്ഥിയുമായ കർണ്ണാടക സ്വദേശി

താമരശ്ശേരി ചുരത്തിലെ വാഹനാപകടത്തിൽ മദ്രസാ അദ്ധ്യാപകൻ മരിച്ചു; മരിച്ചത് അടിവാരത്തെ മദ്രസയിലെ അദ്ധ്യാപകനും പുതുപ്പാടി പള്ളിയിലെ മതപഠന വിദ്യാർത്ഥിയുമായ കർണ്ണാടക സ്വദേശി

സ്വന്തം ലേഖകൻ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മദ്രാസാധ്യാപകൻ മരിച്ചു. കർണ്ണാടകയിലെ കുടക് അയ്യങ്കേരി വില്ലേജിലെ പൊറ്റക്കാട് അബ്ദുറഹിമാന്റെ മകൻ അബുത്വാഹിർ ആണ് മരണപ്പെട്ടത്.

ഇയാൾ താമരശ്ശേരി അടിവാരത്തുള്ള മദ്രസയിലെ അദ്ധ്യാപകനും പുതുപ്പാടി പള്ളിദർസിലെ മതപഠന വിദ്യാർത്ഥിയുമാണ്. അബൂതാഹിർ സഞ്ചരിച്ച ബൈക്ക് ഇന്നോവ കാറിലിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ തന്നെ പരിക്കേറ്റ അബൂത്വാഹിറിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

മെഡിക്കൽ കോളേജിൽ എത്തിച്ച് അൽപ സമയത്തിനകം മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP