Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളിൽ പരീക്ഷയെഴുതേണ്ട കർണാടകയിൽ നിന്നുള്ള 42 വിദ്യാർത്ഥികൾക്ക് ഹയർസെകണ്ടറി പരീക്ഷയെഴുതാനായില്ല; അവസരം നഷ്ടമായത് ചെറുവാടി അൽബനാത്ത് ഇസ്ലാമിക് കോംബ്ലക്സിലെ വിദ്യാർത്ഥികൾക്ക്; കർണാടകയിലുള്ള വിദ്യാർത്ഥികളോട് പരീക്ഷയെഴുതണമെങ്കിൽ സ്വന്തം റിസ്‌കിൽ കേരളത്തിലെത്താൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളിൽ പരീക്ഷയെഴുതേണ്ട കർണാടകയിൽ നിന്നുള്ള 42 വിദ്യാർത്ഥികൾക്ക് ഹയർസെകണ്ടറി പരീക്ഷയെഴുതാനായില്ല; അവസരം നഷ്ടമായത് ചെറുവാടി അൽബനാത്ത് ഇസ്ലാമിക് കോംബ്ലക്സിലെ വിദ്യാർത്ഥികൾക്ക്; കർണാടകയിലുള്ള വിദ്യാർത്ഥികളോട് പരീക്ഷയെഴുതണമെങ്കിൽ സ്വന്തം റിസ്‌കിൽ കേരളത്തിലെത്താൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ

കോഴിക്കോട്; ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഹയർസെകണ്ടറി പരീക്ഷയെഴുതാനാകാതെ 42 വിദ്യാർത്ഥികൾ. കോഴിക്കോട് ചെറുവാടി അൽബനാത്ത് ഇസ്ലാമിക് കോംപ്ലക്സിലെ കർണാടക സ്വദേശികളായ 42 വിദ്യാർത്ഥികൾക്കാണ് ഇന്നലെ പുനരാരംഭിച്ച ഹയർസെകണ്ടറി പരീക്ഷക്കുള്ള അവസരം നഷ്ടമായത്. ഇവർ സ്‌കൂളുകളടച്ചതോടെ നാട്ടിലേക്ക് പോയതായിരുന്നു.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി,കുറ്റിക്കാട്ടൂർ,ആനയാംകുന്ന് എന്നിവിടങ്ങളിലെ ഹയർസെകണ്ടറി സ്‌കൂളുകളിൽ പരീക്ഷയെഴുതേണ്ട വിദ്യാർത്ഥികൾക്കാണ് ലോക്ഡൗൺ കാരണം കേരളത്തിലെത്താനാകാതെ പരീക്ഷക്കുള്ള അവസരം നഷ്ടമായത്. കർണാടകയിൽ നിന്നെത്തി ചെറുവാടിയിലെ അൽബനാത്ത് ഇസ്ലാമിക് കോപ്ലക്സിൽ താമസിച്ച് പഠിക്കുന്നവരാണ് ഈ 42 വിദ്യാർത്ഥികളും. നേരത്തെ സ്‌കൂളുകളും ഹോസ്റ്റലുകളും അടക്കാനുള്ള ഉത്തരവ് വന്ന സമയത്ത് ഇവർ നാട്ടിലേക്ക് പോയതാണ്. എന്നാൽ പിന്നീട് ലോക്ഡൗൺ പ്രഖ്യാപിക്കുകയും പരീക്ഷകൾ പുനരാരംഭിക്കുകയും ചെയ്തതോടെ ഇവർക്ക് കേരളത്തിലേക്ക് തിരിച്ചെത്താനായില്ല.

അതേ സമയം വിഷയം ജില്ലാ കളക്ടറെ അറിയിച്ചെങ്കിലും സ്വന്തം റിസ്‌കിൽ വിദ്യാർത്ഥികളെ കേരളത്തിലെത്താക്കാനാണ് അൽബനാത്ത് ഇസ്ലാമിക് കോംപ്ലക്സ് മാനേജ്മെന്റിനോട് കളക്ടർ നിർദ്ദേശിച്ചത്. മാത്രവുമല്ല കേരളത്തിലെത്തിയാൽ 14 ദിവസം നിർബന്ധമായും ക്വാറന്റെയിനിലിരിക്കേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു. ക്വാറന്റെയിനിലിരിക്കേണ്ടതു കൊണ്ട് വിദ്യാർത്ഥികളെ കേരളത്തിലേക്ക് എത്തിച്ചാലും പരീക്ഷയെഴുതാനാകില്ല.

വിഷയം കളക്ടർ മുഖേന വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അൽബനാത്ത് ഇസ്ലാമിക് കോംപ്ലക്സ് മേനജ്മെന്റ് അറിയിച്ചു.

നേരത്തെ ജില്ലകൾ മാറ്റി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമായിരുന്നില്ല. ഇപ്പോൾ അവസരം നഷ്ടമായ 42 വിദ്യാർത്ഥികൾക്ക് കേരള വിദ്യാഭ്യാസ വകുപ്പിന്റെ സേ പരീക്ഷ എഴുതാനാകുമോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP