Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തികപ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങൾക്കും ജീവനക്കാർക്കും പ്രത്യേക പാക്കേജ് അനുവദിക്കണം; ഹിന്ദുസംഘടനാ നേതൃയോഗം

സാമ്പത്തികപ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങൾക്കും ജീവനക്കാർക്കും പ്രത്യേക പാക്കേജ് അനുവദിക്കണം; ഹിന്ദുസംഘടനാ നേതൃയോഗം

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങൾക്കും ജീവനക്കാർക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്, വീഡിയോ കോൺഫറൻസിലൂടെ ചേർന്ന ഹിന്ദുസംഘടനാ നേതൃയോഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ക്ഷേത്രദർശനത്തിന് വിലക്ക് തുടരുന്നതിനാൽ നിത്യനിദാനകാര്യങ്ങൾപോലും മുടങ്ങുന്ന അവസ്ഥയിലാണ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പാക്കേജുകളിൽ ആരാധനാലയങ്ങൾ ഉൾപ്പെട്ടില്ല. സ്വകാര്യ ക്ഷേത്രജീവനക്കാർക്ക് പ്രഖ്യാപിച്ച 1000 രൂപ സമാശ്വാസധനം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ക്ഷേത്രങ്ങളുടെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുമ്പോഴും സഹായപദ്ധതികൾ പ്രഖ്യാപിക്കാൻ സർക്കാരുകളോട് ആവശ്യപ്പെടാത്തത് ദേവസ്വം ബോർഡുകളുടെ ഉത്തരവാദിത്വമില്ലായ്മകൊണ്ടാണെന്നും നേതൃയോഗം കുറ്റപ്പെടുത്തി. ദേവസ്വംഭൂമി പാട്ടത്തിന് നൽകാനും വഴിപാടായി കിട്ടിയ സാധനങ്ങൾ വിൽക്കാനുമുള്ള ശ്രമത്തിൽനിന്ന് ദേവസ്വം ബോർഡ് പിന്മാറണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.

ആർ.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി അധ്യക്ഷനായി. ധാർമികസങ്കുൽ സംയോജക് വി.കെ.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. ശബരിമല അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സംഘടനാ സെക്രട്ടറി ഈറോഡ് രാജൻ, സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ക്ഷേത്രസംരക്ഷണസമിതി, ഹിന്ദു ഐക്യവേദി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP