Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫ് മലയാളികളെ ചാർട്ടർ ചെയ്ത വിമാനത്തിൽ കേരളത്തിലെത്തിക്കാൻ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്; കമ്പനിയുടെ 120 ജീവനക്കാർക്ക് പുറമേ 50 പേരെ കൂടി കേരളത്തിലെത്തിക്കാൻ മലയാളിയുടെ കമ്പനി

ഗൾഫ് മലയാളികളെ ചാർട്ടർ ചെയ്ത വിമാനത്തിൽ കേരളത്തിലെത്തിക്കാൻ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്; കമ്പനിയുടെ 120 ജീവനക്കാർക്ക് പുറമേ 50 പേരെ കൂടി കേരളത്തിലെത്തിക്കാൻ മലയാളിയുടെ കമ്പനി

സ്വന്തം ലേഖകൻ

ആലപ്പുഴ: ഗൾഫ് മലയാളികളെ ചാർട്ടർ ചെയ്ത വിമാനത്തിൽ മലയാളിയുടെ കമ്പനി കേരളത്തിലേക്ക് കൊണ്ടുവരുന്നു. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് തങ്ങളുടെ ജീവനക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുന്നത്. യു.എ.ഇ.യിൽ വിവിധ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് അവരുടെ 120 ജീവനക്കാരെ കേരളത്തിലേക്ക് സൗജന്യമായി കൊണ്ടുവരുന്നത്. ഇതിനൊപ്പം സാമ്പത്തിക പ്രയാസമുള്ള മറ്റു സ്ഥാപനങ്ങളിലെ 50 പേരെ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ പറഞ്ഞു. ഇതിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി.

തങ്ങളുടെ കമ്പനിയിൽനിന്ന് പോന്നവർക്ക് മടങ്ങി എത്തുന്നതിനോ നാട്ടിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനോ സൗകര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 11 ശാഖകളിലായി 1,100 ജീവനക്കാരാണ് എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിൽ ജോലി ചെയ്യുന്നത്. ഇതിൽ 130 പേർക്ക് കോവിഡ് ബാധിച്ചു. ഒരാൾക്ക് മാത്രമേ ആശുപത്രിയിൽ ചികിത്സ വേണ്ടി വന്നുള്ളുവെന്നും ഹരികുമാർ പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP