Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മരിച്ചവരിലേറെയും കുടുംബങ്ങളിലെ ആശ്രയമായിരുന്ന ചെറുപ്പക്കാരാണ്; പത്രവാർത്തകളല്ലാതെ എത്രപേർ വിദേശത്തുകൊവിഡ് കാരണം മരിക്കുന്നു എന്ന കണക്കുപോലും നമ്മുടെ കൈകളിലില്ല; കൊവിഡ് മൂലം മരിക്കുന്ന പ്രവാസികളുടെ കുടുംബത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

മരിച്ചവരിലേറെയും കുടുംബങ്ങളിലെ ആശ്രയമായിരുന്ന ചെറുപ്പക്കാരാണ്; പത്രവാർത്തകളല്ലാതെ എത്രപേർ വിദേശത്തുകൊവിഡ് കാരണം മരിക്കുന്നു എന്ന കണക്കുപോലും നമ്മുടെ കൈകളിലില്ല; കൊവിഡ് മൂലം മരിക്കുന്ന പ്രവാസികളുടെ കുടുംബത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊവിഡ് കാരണം വിദേശങ്ങളിൽ മരിക്കുന്ന മലയാളി പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. നൂറിലധികം മലയാളികൾ കൊവിഡ് കാരണം വിദേശ രാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടു.

പത്രങ്ങളിൽ വരുന്ന വാർത്തകളല്ലാതെ എത്രപേർ മരണപ്പെട്ടു എന്നതിന്റെ കണക്കുപോലും നമ്മുടെ കൈകളിലില്ല. മരിച്ചവരിലേറെയും ഓരോ കുടുംബങ്ങളുടെയും ആശ്രയമായിരുന്ന ചെറുപ്പക്കാരാണ്. അവരുടെയെല്ലാം വിയോഗത്തോടെ അനാഥമാകുന്നത് നിരവധി കുടുംബങ്ങളാണ്. അവരുടെ മരണത്തിൽ അനുശോചനം അറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം അവരുടെ മരണത്തോടു കൂടി അനാഥമാകുന്ന കുടുംബങ്ങളെ സഹായിക്കേണ്ട ബാധ്യതയും നമുക്കുണ്ട്. ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നതിനായി സർക്കാർ അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

ഒരു കണക്കിലും ഉൾപ്പെടാതെ പൊലിഞ്ഞു പോകേണ്ടതല്ല അവരുടെ ജീവിതം. അവരും നമ്മുടെ സഹോദരങ്ങളാണ്. കെ.എം.സി.സി ഘടകങ്ങളുടെ സാമൂഹ്യ സുരക്ഷാ സ്‌കീമിൽ അംഗങ്ങളായവരും മരണപ്പെട്ടവരിൽ ഉണ്ട്. കെ.എം.സി.സി അവരെ സഹായിക്കുന്നുണ്ട്. സന്നദ്ധ സംഘടനയായ കെ.എം.സി.സി കാണിക്കുന്ന കരുണയുടെ ഒരംശമെങ്കിലും ഈ മനുഷ്യരോട് കാണിക്കാൻ ഗവൺമെന്റ് ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസി മലയാളികളുടെ കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം.

മരണപ്പെട്ടവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു എന്നും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP