Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളിൽ മന്ത്രിമാരും ഇടത് ജനപ്രതിനിധികളും സജീവം; തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്ത്; ഇന്ന് ഞായർ ലോക് ഡൗണും

പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളിൽ മന്ത്രിമാരും ഇടത് ജനപ്രതിനിധികളും സജീവം; തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്ത്; ഇന്ന് ഞായർ ലോക് ഡൗണും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഞായർ ലോക്ഡൗൺ. പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളിൽ മന്ത്രിമാരും ഇടത് ജനപ്രതിനിധികളും സജീവം. ശുചീകരണ ജോലിയിൽ എല്ലാവരും പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു,.

തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവ സജീവമായി പങ്കെടുക്കണം. സർക്കാർ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ശുചീകരണത്തിൽ പങ്കെടുത്തു വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. ടെറസ്, പൂച്ചട്ടികൾ, പരിസരങ്ങളിൽ അലക്ഷ്യമായി ഇടുന്ന ടയർ, കുപ്പികൾ, ഫ്രിജിലെ ട്രേ എന്നിവയിലെ വെള്ളവും ഒഴിവാക്കണം. റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമഴ്‌ത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

ഇന്നത്തെ ലോക്ഡൗണിൽ ചരക്കുവാഹനങ്ങളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തകർ, അവശ്യ വിഭാഗ ജീവനക്കാർ എന്നിവർക്കും യാത്രാനുമതി. അവശ്യസാധന കടകൾ തുറക്കാം.

പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്കും തടസ്സമില്ല. ആശുപത്രി, മെഡിക്കൽ സ്റ്റോർ, ലാബ്, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ 8 മുതൽ രാത്രി 9 വരെ; ഓൺലൈൻ ഡെലിവറി രാത്രി 10 വരെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP