Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞു വീണു; ആശുപത്രിയിലെ പരിശോധനയിൽ തെളിഞ്ഞത് കോവിഡ്; സമൂഹ വ്യാപന സാധ്യത ചർച്ചയാക്കി നെടുമങ്ങാട്ടെ മദ്യപാനം; കൊറോണ ബാധിതൻ തമിഴ്‌നാട്ടിൽ പോയിരുന്നുവെന്ന് ആരോഗ്യ വകുപ്പും

സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞു വീണു; ആശുപത്രിയിലെ പരിശോധനയിൽ തെളിഞ്ഞത് കോവിഡ്; സമൂഹ വ്യാപന സാധ്യത ചർച്ചയാക്കി നെടുമങ്ങാട്ടെ മദ്യപാനം; കൊറോണ ബാധിതൻ തമിഴ്‌നാട്ടിൽ പോയിരുന്നുവെന്ന് ആരോഗ്യ വകുപ്പും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണയാൾക്ക് ആശുപത്രിയിൽ നടത്തിയ പരിശോധയിൽ കോവിഡ്. സംഭവത്തിനു തലേന്നു തമിഴ്‌നാട്ടിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹ വ്യാപനത്തിന്റെ സാധ്യതയാണ് ഇത് ചർച്ചയാക്കുന്നത്. രോഗ ലക്ഷണമില്ലാതെ കോവിഡ് പടരുന്നത് അതുകൊണ്ട് തന്നെ ആശങ്കയാവുകയും ചെയ്തു.

28നാണ് മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും കോവിഡ് പരിശോധന നടത്തുകയുമായിരുന്നു. നേരത്ത കണ്ണൂരിൽ ചക്ക വീണ പരിക്കേറ്റ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 670 പേരാണ്. രോഗമുക്തർ 590. പുതുതായി പത്തെണ്ണം കൂടിയായതോടെ സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകൾ 116. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ: പാലക്കാട് (12), കാസർകോട് (10), കണ്ണൂർ (7), കൊല്ലം (6), ആലപ്പുഴ (6), തിരുവനന്തപുരം (4), പത്തനംതിട്ട (4), തൃശൂർ (3), മലപ്പുറം (3), വയനാട് (3), കോഴിക്കോട് (2), എറണാകുളം (1)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP