Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബെവ്ക്യൂ ആപ് വഴി ടോക്കൺ ബുക്കിങ് ഇനി ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെ; ബുക്കിങ് നടക്കുക തൊട്ടടുത്ത ദിവസത്തേക്കുള്ള മദ്യവിൽപ്പനയ്ക്ക്

ബെവ്ക്യൂ ആപ് വഴി ടോക്കൺ ബുക്കിങ് ഇനി ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെ; ബുക്കിങ് നടക്കുക തൊട്ടടുത്ത ദിവസത്തേക്കുള്ള മദ്യവിൽപ്പനയ്ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബെവ്ക്യൂ ആപ് വഴി മദ്യം വാങ്ങാനുള്ള ടോക്കൺ ബുക്കിങ് പുനഃക്രമീകരിച്ചു. ഇനി ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെയാണ് ബുക്കിങ് സമയം. തൊട്ടടുത്ത ദിവസത്തേക്കുള്ള ബുക്കിങ്ങായിരിക്കും ഓരോ ദിവസവും നടക്കുക. ആപ്പിന്റെ തുടക്കത്തിൽ രാവിലെ 6 മുതൽ രാത്രി 10 വരെയായിരുന്നു സമയം. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ മദ്യവിൽപനയ്ക്കു തിങ്കളാഴ്ച ബുക്ക് ചെയ്തത് നാലര ലക്ഷത്തോളം ടോക്കണുകളാണ എടുത്തത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ബുക്കിങ് താരതമ്യേന മന്ദഗതിയിലായിരുന്നു. തിങ്കളാഴ്ച ഒരു മണിക്കൂറിൽ മൂന്ന് ലക്ഷം ടോക്കണുകളുടെ ബുക്കിങ് നടന്നപ്പോൾ ഇന്നലെ മൂന്നര മണിക്കൂറിൽ പോയത് 2.88 ലക്ഷം മാത്രമാണ്. വൈകിട്ട് 5 ആയപ്പോൾ പോലും 3.28 ലക്ഷം ടോക്കണുകളുടെ ബുക്കിങ് മാത്രമാണ് കഴിഞ്ഞത്. ഒരു മദ്യശാലയിലേക്ക് 400 ടോക്കണാണ് നൽകുന്നത്.

റെഡ് സോണുകളിലും കണ്ടെയ്ന്മെന്റ് സോണുകളിലും മദ്യവിതരണമില്ല. ബവ്ക്യൂ ആപ്പിൽ പിൻകോഡ് ഒരു തവണ സെറ്റ് ചെയ്താൽ പിന്നീട് മാറ്റാനാകില്ലെന്ന് ഫെയർകോഡ് കമ്പനി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP